Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദപാത്തി:...

ന്യൂനമർദപാത്തി: ഒമാ​െൻറ വടക്കൻ ഗവർണറേറ്റുകളിൽ ശനിയും ഞായറും മഴക്ക്​ സാധ്യത

text_fields
bookmark_border
ന്യൂനമർദപാത്തി: ഒമാ​െൻറ വടക്കൻ ഗവർണറേറ്റുകളിൽ  ശനിയും ഞായറും മഴക്ക്​ സാധ്യത
cancel


മസ്​കത്ത്​: ന്യൂനമർദ പാത്തി രൂപം കൊണ്ടതി​െൻറ ഫലമായി ഒമാ​െൻറ വടക്കൻ ഗവർണറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ശക്​തമായ കാറ്റി​െൻറയും ഇടിയുടെയും അകമ്പടിയോടെയുള്ള ശക്​തമായ മഴയുണ്ടാകും. മുസന്ദം ഗവർണറേറ്റിൽ നിന്നാണ്​ മഴ തുടങ്ങുക. പിന്നീട്​ വടക്ക്​, തെക്കൻ ബാത്തിന, മസ്​കത്ത്​, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ മേഖലകളിലേക്ക്​ മഴ വ്യാപിക്കും. വടക്ക്​ കിഴക്കൻ കാറ്റി​െൻറ ഫലമായി രാജ്യത്തെ താപനിലയിൽ ചെറിയ കുറവുണ്ടാകുമെന്നും കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം തീരത്ത്​ കടൽ സാമാന്യം പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ രണ്ടരമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​. മഴയിൽ മുൻ കരുതലുകൾ എടുക്കണമെന്നും വാദികളിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story