മസ്കത്ത്: പെരുന്നാൾ എത്തിയതോടെ ബാർബർമാർക്കും ടൈലർമാർക്കും ഉറക്കമില്ലാത്ത രാവുകൾ. ടൈലർമാർക്ക് മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ തിരക്ക് കുറവാണെങ്കിലും പെരുന്നാൾ സീസണിൽ ഉറക്കമിളച്ചാണിവർ പെരുന്നാൾ വസ്ത്രങ്ങൾ തയ്ക്കുന്നത്. ദിവസങ്ങൾക്ക് മുമ്പേ ബാർബർ ഷോപ്പിൽ തിരക്ക് വർധിച്ചിരുന്നു. പെരുന്നാൾ ദിനത്തിൽ രാവിലെ വരെയാണ് ബാർബർമാർ പലരും ജോലി ചെയ്യുന്നത്. ഏതാണ്ടെല്ലാ ബാർബർ ഷോപ്പുകളും നേരം പുലർന്നാണ് അടക്കുന്നത്.
സ്വദേശികൾ ഏറ്റവും കൂടുതൽ ഒരുങ്ങുന്നത് പെരുന്നാൾ ദിവസത്തിലാണ്.
മുടിവെട്ടിയും താടി ക്രമപ്പെടുത്തിയും മറ്റുമായി മണിക്കൂറുകളാണ് ബാർബർ ഷോപ്പിൽ കഴിയുന്നത്. ബുക്ക് ചെയ്ത് ഊഴമനുസരിച്ചാണ് ഇവർ എത്തുന്നത്. പെരുന്നാൾ രാവിൽ മസ്കത്തിലെ എല്ലാ ബാർബർ ഷോപ്പുകളിലും പുലരുവോളം തിരക്കാണ് അനുഭവപ്പെട്ടത്. ജീവനക്കാർ ഇടക്കിടെ ചായ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.