തുംറൈത്ത്: ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം തുംറൈത്തില്‍ എത്തിയ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങിന് സ്വീകരണം നല്കി. തുംറൈത്ത് ഇന്ത്യന്‍ സ്കൂളില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ സ്കൂള്‍ പ്രസിഡന്റ് റസ്സല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. തുംറൈത്ത് വാലി ശൈഖ് അഹമ്മദ് ബിന്‍ അഹമ്മദ്, ഒമാന്‍ ഗള്‍ഫ് എം.ഡിയും പൗരപ്രമുഖനുമായ ശൈഖ് മുഹമ്മദ് സയിദ് മുഹമ്മദ് മസന്, ഡോ. കെ. സനാതനന്, രാകേഷ് കുമാര്‍ ഝാ, ഒ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.
സ്കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ അംബാസഡര്‍ കൈമാറി. അംബാസഡര്‍ക്കുള്ള ഉപഹാരം റസ്സല്‍ മുഹമ്മദ് നല്കി. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ടിസ ഭാരവാഹികളായ ഷജീര്‍ ഖാന്, ബൈജു തോമസ് എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി നന്ദിയും പറഞ്ഞു.നേരത്തേ വാലിയും ശൈഖ് മസനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ സ്കൂള്‍ തുംറൈത്തിന് ആവശ്യമായ സ്ഥലം അനുവദിച്ച് തരണമെന്ന് അംബാസഡര്‍ അഭ്യര്‍ഥിച്ചു.
തും റൈത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് വാലി ശൈഖ് അഹമ്മദ് ബിന്‍ അഹമ്മദ് അംബാസഡറെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.