മസ്കത്ത്: കനത്ത ചൂടിൽ നാടും നഗരവും വെന്തുരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിരിക്കുന്നത് വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 47.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഖൈറൂൺ ഹിരിതിയിലാണ്. 22.5 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ ചൂട്. രാജ്യത്ത് താപനില കുതിച്ചുയരുന്നതിനാൽ വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ മധ്യാഹ്ന സമയങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം കർശനമായി നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിനായി, തൊഴിൽ മന്ത്രാലയം ബോധവത്കരണ കാമ്പയിനുകൾ നടത്തും. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.