മസ്കത്ത്: കോവിഡ് രോഗവ്യാപനവും കോവിഡ് മൂലമുള്ള മരണ നിരക്കും കുറയുന്നതിെൻറ ആശ്വാസത്തിലാണ് രാജ്യം. വ്യാഴാഴ്ച 322 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 12 പേരാണ് ഏറ്റവും ഒടുവിലായി മരിച്ചത്. 563 പേർക്കുകൂടി രോഗം ഭേദമായി. 2,78,195 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്തെ 61 വിലായത്തുകളിൽ 28 എണ്ണത്തിൽ വ്യാഴാഴ്ച പുതിയ രോഗബാധിതർ റിപ്പോർട്ട് ചെയ്തിട്ടില്ല. 58 പേരെയാണ് പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 618 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 260 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു മുകളിൽ ആയിരുന്നതാണ് അഞ്ഞൂറിൽ താഴെയെത്തിയത്. സായാഹ്ന ലോക്ഡൗണാണ് രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പെരുന്നാൾ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിെൻറ ഫലമറിയാൻ സമയമെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. വരുന്ന ആഴ്ചകളിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ടക്കത്തിലും മരണനിരക്ക് പൂജ്യത്തിലേക്കും എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.