മത്ര: ഒരാഴ്ചത്തെ ലോക്ഡൗണ്‍ അവസാനിക്കുകയും കച്ചവട സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കുകയും ചെയ്തതോടെ ശനിയാഴ്ച കട കമ്പോളങ്ങളും സൂഖുകളും തുറന്നു പ്രവർത്തനം ആരംഭിച്ചു. അനുമതി സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് നിരവധി സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും അധികൃതർ വിശദീകരണം നൽകിയതോടെ ആശയക്കുഴപ്പം മാറി. ഏതെല്ലാം വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം എന്നതിൽ മസ്കത്ത് മുനിസിപ്പാലിറ്റി കൃത്യമായ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ചൂടും, പെരുന്നാൾ കഴിഞ്ഞ ആലസ്യവും, കോവിഡ് പശ്ചാത്തലവുമൊക്കെ നിലനില്‍ക്കുന്നതിനാല്‍ ശനിയാഴ്ച സൂഖുകളിൽ വലിയ തിരക്കുണ്ടായിരുന്നില്ല. എങ്കിലും കച്ചവടക്കാർ സാധനങ്ങൾ പുനഃസംവിധാനിക്കാനും വൃത്തിയാക്കാനുമൊക്കെയായി സൂഖുകളിൽ സജീവമായിരുന്നു. സാധാരണ പെരുന്നാൾ അവധി കഴിഞ്ഞ് തുറന്നാല്‍ വ്യാപാര മാന്ദ്യം പതിവുള്ളതാണ്. ഇത്തവണ പെരുന്നാളിന് മുമ്പും കാര്യമായ കച്ചവടം ഉണ്ടായിട്ടില്ല. ഇതിനിടെ സുപ്രീംകമ്മിറ്റി ലോക്ഡൗണ്‍കാല പരിധി നീട്ടാതെ പ്രവർത്തനാനുമതി നൽകിയതില്‍ ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നവരൊക്കെ ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.