ഒമാനിൽ മ​ഴ​ക്ക്​ ശ​മ​നം; അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളി​ല്ല

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​ച്ചു​​ ദി​വ​സ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ​ക്ക്​ ശ​മ​നം. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും നാ​ശ​ന​ഷ്ട​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തെ മ​ഴ ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്​ ജ​ന​ങ്ങ​ൾ.

മു​സ​ന്ദം, സു​ഹാ​ർ, സ​ഹം, ഷി​നാ​സ്, ഇ​ബ്രി, മ​സ്ക​ത്ത്, സ​ലാ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്ത​ത്​. ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ നേ​രി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ടു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ. പ​ല​യി​ട​ത്തും വാ​ദി​ക​ൾ രൂ​പ​പ്പെ​ട്ടു. വാ​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഭൂ​രി​ഭാ​ഗം ​വി​ലാ​യ​ത്തു​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​യാ​യി​രു​ന്നു ശ​നി​യാ​ഴ്ച ല​ഭി​ച്ച​ത്. പൊ​തു​വെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. അ​തേ​സ​മ​യം, മ​ഴ ഞാ​യ​റാ​ഴ്ച രാ​വി​ലെ​വ​രെ തു​ട​രു​മെ​ന്നാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​പ്പ്​​. മു​സ​ന്ദം, വ​ട​ക്ക്​-​തെ​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, ദാ​ഹി​റ, അ​ൽ​വു​സ്ത, ദാ​ഖി​ലി​യ, മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​ത്തു​മു​ത​ൽ 70 മി.​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 74 കി.​മീ. വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ്. ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യേ​ക്കും. തി​ര​മാ​ല​ക​ൾ ര​ണ്ടു​ മു​ത​ൽ മൂ​ന്നു​ മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Relieve the rain in Oman; No adverse events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.