ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സു​പ്രീം​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന്​

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിമുഖത, നടപടി ശക്തമാക്കും –സുപ്രീം കമ്മിറ്റി

മ​സ്ക​ത്ത്: ഒ​മാ​ൻ േകാ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് മു​ക്തി​നേ​ടു​ക​യും രാ​ജ്യം സു​സ്ഥി​ര​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ചി​ല വ്യ​ക്തി​ക​ൾ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് സു​പ്രീം​ക​മ്മി​റ്റി വി​ല​യി​രു​ത്തി. ചി​ല വ്യ​ക്തി​ക​ൾ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന വി​വാ​ഹ​സ​ൽ​ക്കാ​രം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. മ​സ്ജി​ദു​ക​ളി​ലെ പൊ​തു​ച​ട​ങ്ങു​ക​ൾ, ക​ല്യാ​ണ​ഹാ​ളു​ക​ൾ, പൊ​തു ഒ​ത്തു​ചേ​ര​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ ശ​രി​യാ​യ രീ​തി​യി​ൽ മാ​ക്സ് ധ​രി​ക്കാ​ത്ത​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രും ഉ​ണ്ട്.

സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി രോ​ഗം​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ചി​ല സു​ര​ക്ഷ ന​ട​പ​ടി​ക​ൾ എ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്നും സു​പ്രീം​ക​മ്മി​റ്റി വി​ല​യി​രു​ത്തി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ലിെൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും വീ​ണ്ടും പു​നഃ​സ്ഥാ​പി​ക്കു​ന്ന വി​ഷ​യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്നും സു​പ്രീം​ക​മ്മി​റ്റി അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ചി​ല വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് മൂ​ന്നാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന കാ​ര്യ​വും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. ഒ​മാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ​ബു​സൈ​ദി​യു​ടെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സു​പ്രീം​ക​മ്മി​റ്റി യോ​ഗം കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി. പ്രാ​ദേ​ശി​ക, മേ​ഖ​ല, ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള കോ​വി​ഡ് സം​ബ​ന്ധ​മാ​യ റി​പ്പോ​ർ​ട്ടു​ക​ളും പ​ഠ​ന വി​ഷ​യ​മാ​ക്കി. കോ​വി​ഡി​െൻറ പു​തി​യ വ​ക​ഭേ​ദം ലോ​ക​ത്തിെൻറ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ക്കു​ന്ന​തി​െൻറ സൂ​ച​ന​ക​ളും യോ​ഗം വി​ല​യി​രു​ത്തി.

അ​ഞ്ചു മു​ത​ൽ 11വ​രെ​യു​ള്ള ക്ലാ​സു​ക​ൾ തു​റ​ക്കാം

ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 5- 11വ​രെ ക്ലാ​സു​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ ഒാ​ഫ്​​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ സു​പ്രീം​ക​മ്മി​റ്റി അ​നു​വാ​ദം ന​ൽ​കി. എ​ന്നാ​ൽ, മാ​സ്ക് ധ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും പൂ​ർ​ണ​മ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച്​ പ​ര​മ്പ​രാ​ഗ​ത ച​ന്ത​ക​ൾ അ​ട​ക്ക​മു​ള്ള ജ​ന​പ്രി​യ മാ​ർ​ക്ക​റ്റു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നും ക​മ്മി​റ്റി അ​നു​വാ​ദം ന​ൽ​കി. ലേ​ല​ച്ച​ന്ത​ക​ൾ, തു​റ​ന്ന​പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രു​ന്നാ​ൾ ച​ന്ത​ക​ൾ അ​ട​ക്ക​മു​ള്ള ഹ​പ്ത മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യും അ​നു​വാ​ദം ന​ൽ​ക​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സി​െൻറ പു​തി​യ വ​ക​​ഭേ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി. എ​ന്തൊ​ക്കെ മു​ൻ​ക​രു​ത​ലു​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടിെ​ല്ല​ങ്കി​ലും നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. പൊ​തു ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന േമ​ഖ​ല​ക​ളി​ലാ​ണ് ഇ​വ ന​ട​പ്പാ​ക്കു​ക. നി​ല​വി​ൽ ഒ​മാ​നി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട​ക്ക​ത്തി​ലെ​ത്തി​യ​തോ​ടെ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ല​രും കാ​റ്റി​ൽ പ​റ​ത്തു​ന്നു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രും പ്ര​ത്യ​ക്ഷ​െ​പ്പ​ടാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Reluctance to comply with Covid standards will strengthen action - Supreme Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.