മസ്കത്ത്: മഹാരഥന്മാരുടെ അനുസ്മരണങ്ങൾ അവരുടെ യഥാർഥ ചരിത്ര നിലനിൽപ്പിന് അനിവാര്യവും അത്യാവശ്യവുമാണെന്ന് പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ. ഐ.സി.എസ് മസ്കത്ത് ഘടകം സംഘടിപ്പിച്ച ശംസുൽ ഉലമ കീഴന ഓർ, താജുൽ ഉമാ സ്വദഖത്തുല്ല മൗലവി, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതലമുറക്ക് സച്ചരിതരായ മഹത്തുക്കളുടെ ചരിത്ര കൈമാറ്റം നടത്തുന്നതിൽ ഇതുപോലുള്ള അനുസ്മരണ സദസ്സുകളുടെ സ്വാധീനം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. മസ്ഊദ് മൗലവി തുഹ്ഫി പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഉസ്മാൻ പന്തല്ലൂർ, അശ്റഫ് നാദാപുരം, അശ്റഫ് പൊയ്ക്കര, ടി.പി. മജീദ്, അബൂബക്കർ പറമ്പത്ത്, പ്രഫ. അനീസ്, ഉവൈസ് വഹബി എന്നിവർ സംസാരിച്ചു. ശംസുൽ ഉലമാ ഓർ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് അയ്യൂബ് സി.പിക്ക് നൽകി പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അബ്ദുല്ല വഹബി വല്ലപ്പുഴ പുസ്തകം പരിചയപ്പെടുത്തി. നേതാക്കൾക്കുള്ള ഉപഹാരം അബൂബക്കർ തുടിമുട്ടി, അശ്റഫ് പുത്തലത്ത് എന്നിവർ നൽകി. മുഹമ്മദ് ഉവൈസ് സ്വാഗതഗാനം ആലപിച്ചു. കരീം ആനാണ്ടി, മുഹമ്മദ് ഷാ മടിയൂർ, ശാഫി മമ്പാട്, സുൽഫിക്കർ കുയ്തേരി, സുഹൈൽ കാളികാവ്, മിദ്ലാജ്, സമദ് പള്ളിയത്ത്, സാജിദ് കക്കംവള്ളി എന്നിവർ നേതൃത്വം നൽകി. യൂനുസ് വഹബി വലകെട്ട് സ്വാഗതവും കൺവീനർ ജാബിർ എളയടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.