മസ്കത്ത്: അനധികൃത പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് നിയന്ത്രിക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. അനുമതിയില്ലാതെ പരസ്യ ബോർഡുകളും ഹോർഡിങ്ങുകളും സ്ഥാപിക്കുന്നതിനൊപ്പം പരസ്യ ലീഫ്ലെറ്റുകൾ നൽകുന്നതടക്കം കാര്യങ്ങൾ വർധിച്ചുവരുകയാണെന്ന് മസ്കത്ത് നഗരസഭ കൗൺസിലിെൻറ ലീഗൽ കമ്മിറ്റി വിലയിരുത്തി.
ഇത് നിയന്ത്രിക്കുന്നതിനായി നിയമങ്ങൾക്ക് രൂപം നൽകാൻ കഴിഞ്ഞ ദിവസം നടന്ന ലീഗൽ കമ്മിറ്റി യോഗം തീരുമാനിച്ചു. മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് മസ്കത്ത് നഗരസഭയിലെ നിയമ കാര്യ വിദഗ്ധൻ ഡോ.ഖുസൈ അൽ ഫലാഹി പറഞ്ഞു. അനധികൃതമായി പരസ്യം നൽകുന്ന രീതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.