ഒത്തുചേരൽ: ഒരു സംഘം സ്വദേശികൾ പിടിയിൽ

മസ്​കത്ത്​: ഒത്തുചേരൽ നടത്തിയ സ്വദേശികളെ അറസ്​റ്റ്​ ചെയ്​തതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. മുസന്ദം ഗവർണറേറ്റ്​ പൊലീസ്​ കമാൻഡാണ്​ അറസ്​റ്റ്​ നടത്തിയത്​.

സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന്​ ഇവർക്കെതിരെ നിയമനടപടികൾ നടന്നുവരുന്നതായി പൊലീസ്​ അറിയിച്ചു. രാത്രി സഞ്ചാരവിലക്ക്​ സംബന്ധിച്ച നിയമങ്ങൾ കർക്കശമാണെന്നും ഒരു കാരണവശാലും ഇളവ്​ ലഭിക്കില്ലെന്നും പൊലീസ്​ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക്​ 3500 റിയാൽ വരെ പിഴയും ചിലപ്പോൾ ജയിൽശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്​.

മുഖാവരണം ധരിക്കാത്തതിനുള്ള നൂറ്​ റിയാലിലാണ്​ പിഴകൾ തുടങ്ങുന്നതെന്ന്​ റോയൽ ഒമാൻ പൊലീസിലെ മേജർ മുദാർ അൽ മസ്​റൂയി ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിയമങ്ങളും നിർദേശങ്ങളും പാലിക്കാത്തപക്ഷം പിഴസംഖ്യ 3500 റിയാൽ വരെയായി ഉയരും. കേസ്​ കോടതിയിൽ എത്തിയാൽ ജഡ്​ജി ഇരട്ടി ശിക്ഷ നൽകാം.

തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്​. വെള്ളിയാഴ്​ച ബുറൈമിയിലെയും തെക്കൻ ശർഖിയയിലെയും കോടതികൾ ഒമ്പതു​ പേർക്ക്​ ആയിരം റിയാൽ പിഴ വിധിച്ചിരുന്നു. നിയമലംഘനത്തിൽ ഉൾപ്പെട്ട ഒമാനിക്ക്​ ആറു​ മാസം തടവുശിക്ഷ വിധിച്ചു. ചില പ്രവാസികൾക്ക്​ നാടുകടത്തൽ ശിക്ഷയും വിധിച്ചു. ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും അൽ മസ്​റൂയി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.