സഹം: സഹമിൽ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. ഏരാത്ത് വയല അഴനിക്കുഴി പുത്തൻ വീട്ടിൽ രാജീവ് (38) ആണ് മരിച്ചത്. സഹം സനാഇയയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു. അഞ്ചുവർഷമായി ഒമാനിൽ എത്തിയിട്ട്. രാമൻകുട്ടി ആചാരിയുടെയും ഭാർഗവി ശാന്തകുമാരിയുടെയും മകനാണ്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.