മസ്കത്ത്: ഇന്ത്യൻ കമ്പനി സലാല ഫ്രീസോണിൽ പ്രകൃതിദത്ത പഞ്ചസാര ഉൽപാദിപ്പിക്കുന് ന കമ്പനി സ്ഥാപിക്കുന്നു. 70 ദശലക്ഷം റിയാൽ (200 ദശലക്ഷം ഡോളർ) ചെലവിൽ പെറ്റിവ ഗ്രൂപ്പാണ് കമ്പനി സ്ഥാപിക്കുന്നത്. പ്രവർത്തന സജ്ജമാകുന്നതോടെ കമ്പനിയിൽ നൂറിലധികം പേർക്ക് തൊഴിൽ ലഭ്യമാകുമെന്ന് സലാല ഫ്രീസോൺ കമ്പനി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച ധാരണപത്രത്തിൽ സലാല ഫ്രീസോൺ ചെയർമാൻ അലി തബൂക്കും പെറ്റിവ ഗ്രൂപ് പ്രതിനിധി ഡോ. പാണ്ഡെയും ഒപ്പുെവച്ചു.
ജനിതക രീതിയിൽ അല്ലാതെ ശുദ്ധീകരിച്ച കലോറി രഹിത പഞ്ചസാരയായിരിക്കും ഇവിടെ ഉൽപാദിപ്പിക്കുക. പശ്ചിമേഷ്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംരംഭമെന്ന് അലി തബൂക്ക് പറഞ്ഞു. ഒരു ശതകോടിയിലധികം ഡോളറിെൻറ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ചെയർമാൻ പറഞ്ഞു. ഇതുവഴി ആയിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും. ഒമാനിലെ രണ്ടാമത്തെ പഞ്ചസാര ഫാക്ടറിയാണ് സലാലയിലേത്. ആദ്യത്തെ പഞ്ചസാര ഫാക്ടറിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സൊഹാർ പോർട്ട് ഫ്രീസോണിൽ ശിലാസ്ഥാപനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.