മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ ഖുറിയാത്തിലെ ഖൗർ അൽ മൽഹിലുള്ള പ്രകൃതിദത്ത ഉപ ്പളങ്ങൾ സന്ദർശകർക്ക് നൽകുന്നത് അപൂർവ വിസ്മയക്കാഴ്ച. അഞ്ഞൂറിലധികം ഗ്രാമവ ാസികളുടെ ജീവനോപാധികൂടിയാണ് ഇൗ ഉപ്പളങ്ങൾ. ഖുറിയാത്ത് പ്രധാന േറാഡിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ ദഗ്മർ തീരദേശ ഗ്രാമത്തിലാണ് ഇവയുള്ളത്. പ്രകൃതിദത്തമായ ഉപ്പ് ഉ ൽപാദനത്തിന് ഒമാനിലെ ഏറ്റവും അറിയപ്പെടുന്ന മേഖലയാണിത്. ഉപ്പു പാടങ്ങളിലേക്ക് കടൽജലം കടത്തിവിട്ട് സൂര്യപ്രകാശം വഴി ബാഷ്പീകരണം നടത്തിയാണ് ഉപ്പ് ഉൽപാദിപ്പിക്കുന്നത്. ജലം നീരാവിയായി പോകുന്നതിനൊപ്പം ഉപ്പ് കുളങ്ങളിൽ ശേഷിക്കുകയും ചെയ്യും. വെള്ളം പൂർണമായി വറ്റുകയും ഉപ്പ് ഉണങ്ങുകയും ചെയ്യുന്നതോടെ ഉപ്പ് ശുദ്ധീകരിക്കുകയും പ്ലാസ്റ്റിക് സഞ്ചികളിേലാ പനയോലകൊണ്ടുണ്ടാക്കിയ സഞ്ചികളിലോ സൂക്ഷിക്കുകയും ചെയ്യും.
ഏഴുമുതൽ പത്തുദിവസം വരെയാണ് ഉപ്പ് ഉൽപാദനത്തിന് വേണ്ടിവരുന്ന സമയം. പ്രകൃതിദത്തമായ ഉപ്പുണ്ടാക്കാൻ ഏറ്റവും പറ്റിയ സമയം ചൂടുകാലമാണെന്ന് ഇവിടത്തുകാർ പറയുന്നു. ഇവിടെ ഉൽപാദിപ്പിക്കുന്ന ഉപ്പ് 30 മുതൽ 40 വരെ കിലോ വരുന്ന സഞ്ചികളിലായാണ് വിൽപനക്കെത്തിക്കുന്നത്. ഖുറിയാത്ത്, മത്ര മാർക്കറ്റുകളാണ് ഇവയുടെ പ്രധാന വിപണന കേന്ദ്രം. ഇത്തരം ഉപ്പുസഞ്ചികൾ ഒരു റിയാലിനും ഒന്നര റിയാലിനുമൊക്കെയാണ് വിൽപന നടത്തുന്നത്.
പാരമ്പര്യമായി ലഭിച്ചതിനാലാണ് തങ്ങൾ ഇൗ വ്യവസായത്തെ ഇപ്പോഴും ജീവനോപാധിയായി കൊണ്ടുനടക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. പാർപ്പിട മന്ത്രാലയം അടുത്തിടെ പാടങ്ങളുടെ മേഖല വലുതാക്കിയിരുന്നു. അതിനാൽ പ്രദേശവാസികൾക്ക് കൂടുതൽ ഉപ്പുൽപാദനം നടത്താൻ കഴിയും.
ഗ്രാമവാസികൾ ഒാരോരുത്തരും പ്രതിമാസം 300 റിയാൽ മുതൽ 600 റിയാൽ വരെയാണ് ഇൗ ജോലിയിലൂടെ സമ്പാദിക്കുന്നത്. ഉപ്പുപാടങ്ങളും സൂക്ഷിക്കുന്ന സ്ഥലവും വരികളായി വേർതിരിച്ചിട്ടുണ്ട്. ഒാരോ വരികളും നിക്ഷേപകൻ നൽകുന്ന പേരിലാണ് അറിയപ്പെടുക. സാധാരണ ഒമാനി സംസ്കാരം തുടിക്കുന്ന പേരുകളാണ് ഇവക്ക് നൽകുന്നത്. ഉപ്പളങ്ങളിൽനിന്ന് ഒട്ടകങ്ങളെയും കഴുതകളെയും ഉപയോഗിച്ചോ അല്ലെങ്കിൽ ചെറിയ ബോട്ടുകൾ ഉപയോഗിച്ചോ ആണ് ഉപ്പ് വിപണിയിലെത്തിക്കുന്നത്.
മുൻകാലങ്ങളിൽ ഇവിടെ ഉൽപാദിപ്പിക്കുന്ന അധികം ഉപ്പ് അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കാറുണ്ട്. ഇൗ പ്രദേശത്ത് ബി.സി 4000 മുതൽതന്നെ ജനവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. അതിനാൽ ഇൗ മേഖലയെ ഖുറിയാത്തിലെ ഏറ്റവും പുരാതനമായ പുരാവസ്തു കേന്ദ്രമായും കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.