മസ്കത്ത്:സ്വകാര്യ സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.
അൽ ബർഖ കൊട്ടാരത്തിൽ ഊഷ്മള വരവേൽപ്പാണ് സൗദി കിരീടവകാശിക്ക് സുൽത്താൻ നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഒമാനി, സൗദി ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ ആംശസകൾ കൈമാറിയ സൽമാൻ, സുൽത്താനും ഒമാൻ ജനതക്കും ശാശ്വത ആരോഗ്യവും സന്തോഷവും നേർന്നു. സൽമാൻ രാജാവിനോട് തന്റെ ആശംസകൾ അറിയിക്കാൻ പറഞ്ഞ സുൽത്താൻ സൗദി ജനതക്ക് കൂടുതൽ പുരോഗതിക്കും ക്ഷേമവും നേരുകയും ചെയ്തു. യോഗത്തിൽ ഒമാനി ഭാഗത്തുനിന്ന് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, സൗദിയെ പ്രതിനിധീകരിച്ച് നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, സംാസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.