മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്കൂൾ ഫീസിളവ് കണ ്ണിൽ പൊടിയിടാൻ മാത്രമുള്ളതാണെന്നും ഇൗ ഇളവ് കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല െന്നും രക്ഷിതാക്കൾ. നിലവിലെ സാഹചര്യത്തിൽ കോവിഡ് മാസങ്ങളിൽ പൂർണ ഫീസിളവാണ് വേണ്ട തെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.ഏപ്രിൽ, മേയ് മാസങ്ങളിൽ വിദ്യാർഥികൾക്ക് പൂർണ ഫീസ ിളവ് നൽകണം. ലോക്ഡൗൺ തുടർന്നാൽ തുടർ മാസങ്ങളിലും പൂർണ ഫീസിളവ് ആവർത്തിക്കണം. ഇൻഫ്രാസ്ട്രെക്ചർ ഫീസ് ഇനത്തിൽ വാങ്ങുന്ന പത്ത് റിയാൽ ഇൗ വർഷം ഇൗടാക്കരുതെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.
നിലവിൽ ഗുരുതര സാഹചര്യത്തിലൂടെയാണ് രക്ഷിതാക്കൾ കടന്ന് പോവുന്നത്. പല കുടുംബങ്ങളുടെയും സാമ്പത്തിക അവസ്ഥ പരിതാപകരമാണ്. വ്യാപാരികളും ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് പ്രതിസന്ധി കൂടുതൽ നേരിടുന്നത്. നിരവധി പേർ ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലാണ്. പൂർണ ഫീസിളവ് എന്ന ആവശ്യത്തിന് ബോർഡ് ചെയർമാൻ മുൻകൈയെടുത്ത് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രക്ഷിതാക്കൾ പറയുന്നു. ഇതിെൻറ ഭാഗമായി ആയിരത്തോളം മെയിലുകൾ ചെയർമാന് അയച്ചിട്ടുണ്ട്.
കേരളത്തിലെ എം.പിമാർ വഴി പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിെലത്തിക്കുമെന്നും രക്ഷിതാക്കൾ പറയുന്നു. മുഖ്യമന്ത്രി വഴിയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നോർക്കക്കും പരാതി അയച്ചിട്ടുണ്ട്.ട്യൂഷൻ ഫീസ് ഒഴികെ മറ്റ് ഫീസുകളാണ് ഒഴിവാക്കിയതെന്ന ചെയർമാെൻറ പ്രസ്താവന കണ്ണിൽ പൊടിയിടലാണ്. നിലവിൽ ഫെസിലിറ്റീസ് ഫീസ് മാത്രമാണ് രക്ഷിതാക്കൾക്ക് കുറഞ്ഞ് കിട്ടുക. പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് രണ്ട് മുതൽ ഒമ്പത് വരെ റിയാലിെൻറ ഇളവ് മാത്രമായിരിക്കും ലഭിക്കുക. ഇൗ ആനുകൂല്യം സംസ്ഥാന നഗരിയിലെ ഏതാനും സ്കൂളുകളിലെ രക്ഷിതാക്കൾക്ക് മാത്രമാണ് ലഭിക്കുക. ഒമാനിലെ ഉൾഭാഗങ്ങളിലൈ സ്കൂൾ അടക്കം പല സ്കൂളുകളിലും ട്യൂഷൻ ഫീസിൽ ചേർത്താണ് ഫെസിലിറ്റീസ് ഫീസ് ഇൗടാക്കുന്നത്. ട്യൂഷൻ ഫീസ് അല്ലാതെയുള്ള തുക ഇതിനകം അടച്ചവർക്ക് ആനുപാതികമായി കുറവുവരുന്ന തുക അടുത്ത തവണ ഇളവ് ചെയ്ത് നൽകുമെന്ന ബോർഡ് ചെയർമാെൻറ പ്രസ്താവനയിൽ കാര്യമില്ലെന്നും രക്ഷിതാക്കൾ പറയുന്നു.സുഹാർ, നിസ്വ, മുലന്ദ അടക്കം ഒമാനിലെ എല്ലാ സ്കൂളുകളിലെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തുണ്ട്. ദിവസവും എട്ട് പീരിയഡ് നടന്നിരുന്ന റെഗുലർ ക്ലാസിന് പകരമാണ് മൂന്ന് പീരിയഡ് മാത്രമുള്ള പ്രഹസനമായ ഓൺലൈൻ ക്ലാസുകളെന്ന് സോഹാറിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾ പരാതിപ്പെടുന്നു. രക്ഷിതാക്കളിൽ നിന്ന് മുഴുവൻ ഫീസും ഈടാക്കാനുള്ള തന്ത്രമാണിത്. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇൻറർനെറ്റ് കണക്ഷൻ തുടങ്ങിയ കാരണങ്ങളാൽ ഭൂരിപക്ഷം വിദ്യാർഥികൾക്കും ഈ ക്ലാസുകൾ പ്രയോജനപ്പെടുന്നില്ല.
സ്കൂൾ ബോർഡിെൻറ പത്രക്കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വേൾഡ് മലയാളി ഫെഡറേഷൻ നിസ്വ യൂനിറ്റ് ജോ. സെക്രട്ടറിയും രക്ഷിതാവുമായ വർഗീസ് സേവ്യർ പറഞ്ഞു. ജൂലൈ -ആഗസ്റ്റ് മാസങ്ങൾ വാർഷിക അവധി ആയതിനാൽ സ്കൂളുകൾ കേവലം ട്യൂഷൻ ഫീസ് മാത്രമേ ഈടാക്കാറുള്ളൂ. തുടർന്നു വരുന്ന ഈ രീതി തങ്ങളുടെ ഔദാര്യമായി ബോർഡ് ചിത്രീകരിക്കുകയാണ്. നിസ്വ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന ഒഴിവാക്കണമെന്ന് കാട്ടി രക്ഷിതാക്കളുടെ കൂട്ടായ്മ നൽകിയ നിവേദനത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ ഒന്നടങ്കം ഫീസ് അടക്കാതെ വിട്ടുനിൽക്കുകയാണ്.
എല്ലാ ഇന്ത്യൻ സ്കൂളുകളുടെയും ഡയറക്ടർ ബോർഡിെൻറയും കൈയിൽ നല്ല ഫണ്ടുണ്ട്. ഒമാനിലെ ആറ് ഇന്ത്യൻ സ്കൂളുകളിൽ മാത്രമാണ് ഫണ്ടുകളില്ലാത്തത്. ഇൗ ഫണ്ട് ഉപയോഗിച്ച് പ്രതിസന്ധി തീർക്കണം. ഫണ്ടില്ലെങ്കിൽ സ്കൂളുകൾ ധവള പത്രം ഇറക്കണമെന്നും രക്ഷിതാക്കൾ പറയുന്നു. അധ്യാപകരും ഇൗ സാഹചര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യണം. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പിന്തുണ നേടേണ്ട സമയമാണിത്. കുട്ടികളെ പിടിച്ച് നിർത്താനാണ് ശ്രമിക്കേണ്ടത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം കുട്ടികൾ കൊഴിഞ്ഞ് േപാവുന്നത് സ്കൂളിനെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് രക്ഷിതാക്കൾ ഒാർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.