മത്ര: കിഴക്കേ ചാത്തല്ലൂര്‍ നിവാസികളുടെ ഗ്ലോബല്‍ പ്രവാസി കൂട്ടായ്മയായ 'സേവന പ്രവാസ കൂട്ടായ്മ'യുടെ പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി ഷിഹാബ് ഏറാടനെയും (ബുറൈദ), ജനറല്‍ സെക്രട്ടറിയായി ജയേഷ് തരിയോറയെയും (റിയാദ്) തെരഞ്ഞെടുത്തു.
എ.കെ. ഹനീഫയാണ് ട്രഷറർ. വിവിധ ജി.സി.സി രാജ്യങ്ങളിലെ മേഖല സമിതികളില്നിന്നുള്ള കേന്ദ്ര കൗണ്‍സില്‍ അംഗങ്ങളാണ് ഓണ്‍ലൈന്‍ വഴി നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ്- എ.കെ. ഷുക്കൂര്‍ (ബഹ്റൈന്‍), ഹസൈനാര്‍ (ഹോംസേവന), ജോ. സെക്ര- അസീദലി (ഖത്തര്‍) കെ.സി. അജീര്‍ (താന്‍സനിയ). എക്സിക്യൂട്ടിവ് അംഗങ്ങൾ- അഹ്മദ് കുട്ടി, കെ. അമീര്‍. മറ്റു ഭാരവാഹികൾ- ടിനു തോമസ് (യു.എ.ഇ), നാസര്‍ (ദമ്മാം), മുകേഷ് (യു.എ.ഇ), അബ്ദുനാസിര്‍ (ജിദ്ദ), കെ. ഷാബിന് (യു.എ.ഇ), നജീദ് (ജിദ്ദ), അഷ്കര്‍ (മലേഷ്യ), സുനിൽ (കുവൈത്ത്) എന്നിവർ സെൻട്രൽ കൗൺസിൽ അംഗങ്ങളാണ്.
ഏഴു വര്‍ഷങ്ങളായി മുടങ്ങാതെ അഗതി പെൻഷൻ അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സ സഹായങ്ങളും സംഘടന നടത്തിവരുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. മുഖ്യ രക്ഷാധികാരി ലിയാഖത്ത് അലി കാഞ്ഞിരാല, വിന്‍സ് മേക്കുത്ത്, പി.എ. സമദ് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.