മസ്കത്ത്: അൽ അമീറാത്ത് വിലായത്തിൽ നിരവധി വീടുകളിൽനിന്ന് ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും മോഷ്ടിച്ച കേസിൽ ഏഴ് സ്വദേശികളെ റോയൽ ഒമാൻ പൊലീസ്(ആർ.ഒ.പി) അറസ്റ്റ് ചെയ്തു.
മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ റിസർച്ചുമായി സഹകരിച്ച്, സൂർ വിലായത്തിലെ രണ്ട് വീടുകളിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ സംഭവത്തിൽ മോഷ്ടിച്ച സാധനങ്ങൾ ഒളിപ്പിക്കാൻ സഹായിച്ചതിന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.