വ​ന ന​ഗ​ര ആ​സൂ​ത്ര​ണ മ​​ന്ത്രാ​ല​യം ദാ​ർ അ​ൽ അ​ട്ട അ​സോ​സി​യേ​ഷ​നു​മാ​യി ക​രാ​റി​ലൊ​പ്പി​ടു​ന്നു

ശഹീൻ: 35 ഭവനസമുച്ചയങ്ങൾ നിർമിക്കാൻ കരാറായി

മ​സ്​​ക​ത്ത്​: ​ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം​വി​ത​ച്ച വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 35 ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ഭ​വ​ന ന​ഗ​ര ആ​സൂ​ത്ര​ണ​മ​​ന്ത്രാ​ല​യം ദാ​ർ അ​ൽ അ​ട്ട അ​സോ​സി​യേ​ഷ​നു​മാ​യി ക​രാ​റി​ലാ​യ​താ​യി ഒ​മാ​ൻ ന്യൂ​സ്​ ഏ​ജ​ൻ​സി അ​റി​യി​ച്ചു. വ​ട​ക​ൻ ബാ​ത്തി​ന​യി​ലെ ഖാ​ബൂ​ർ വി​ലാ​യ​ത്തി​ൽ​പെ​ടു​ന്ന സ​നാ ബാ​നി ഗാ​ഫ​ർ ഏ​രി​യ​യി​ലാ​യി​രി​ക്കും വി​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ൾ ഒ​രു​ക്കു​ക. വീ​ടു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ഭൂ​മി​യും പ്ലാ​നും മ​ന്ത്രാ​ല​യം ന​ൽ​കും.

ഭാ​വി​യി​ലെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ വാ​ദി​ക​ളി​ൽ​നി​ന്ന്​ അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്കും വീ​ടു​ക​ൾ ഒ​രു​ക്കു​ക. രൂ​പ​രേ​ഖ​യി​ലും മാ​റ്റം വ​രു​ത്തും. 328 ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ച്ചു​ന​ൽ​കാ​ൻ ഭ​വ​ന ന​ഗ​ര ആ​സൂ​ത്ര​ണ​മ​ന്ത്രാ​ല​യം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​െൻറ ആ​ദ്യ​ഘ​ട്ട ഭാ​ഗ​മാ​യാ​ണ് ദാ​ർ അ​ൽ അ​ട്ട അ​സോ​സി​യേ​ഷ​നു​മാ​യി ​മ​​ന്ത്രാ​ല​യം ക​രാ​റി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ശഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​െൻറ ആ​ഘാ​തം ബാ​ത്തി​ന മേ​ഖ​ല​യി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലാ​യി 26,166 ആ​ളു​ക​ളെ​യാ​ണ്​ ബാ​ധി​ച്ച​തെ​ന്ന്​ ദേ​ശീ​യ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്​​​മെൻറ്​ ക​മ്മി​റ്റി ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ 24വ​രെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ്​ ഇ​ത്ര​യും കേ​സു​ക​ൾ റി​േ​​പ്പാ​ർ​ട്ട്​​ ചെ​യ്​​ത​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ ബാ​ധി​ച്ച​ത്​ സു​വൈ​ഖ്​ വി​ലാ​യ​ത്തി​ലാ​ണ്. 14,311 പേ​രാ​ണ്​ ഇ​വി​ടെ കാ​റ്റി​െൻറ ഇ​ര​ക​ളാ​യ​ത്.

മു​സ​ന്ന​യി​ൽ 4446, ഖാ​ബൂ​റ​യി​ൽ 6101, സ​ഹ​മി​ൽ 1308 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു വി​ലാ​യ​ത്തു​ക​ളി​ലെ ക​ണ​ക്കു​ക​ൾ. ശേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്​ ഫീ​ൽ​ഡ്​ ടീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഖേ​ല​യി​ൽ ന​ട​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഒ​ക്​​ടോ​ബ​ർ 19വ​രെ​യു​ള്ള ക​ണ​ക്ക് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്​​മെൻറ്​ ക​മ്മി​റ്റി പു​റ​ത്തു​വി​ട്ടി​രു​ന്നു. 

Tags:    
News Summary - Shaheen: Contracted to build 35 housing complexes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.