ശഹീൻ: 35 ഭവനസമുച്ചയങ്ങൾ നിർമിക്കാൻ കരാറായി
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റ് നാശംവിതച്ച വടക്കൻ ബാത്തിനയിൽ 35 ഭവനസമുച്ചയങ്ങൾ നിർമിക്കാൻ ഭവന നഗര ആസൂത്രണമന്ത്രാലയം ദാർ അൽ അട്ട അസോസിയേഷനുമായി കരാറിലായതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. വടകൻ ബാത്തിനയിലെ ഖാബൂർ വിലായത്തിൽപെടുന്ന സനാ ബാനി ഗാഫർ ഏരിയയിലായിരിക്കും വിവിധ സൗകര്യങ്ങളോടെ ഭവനസമുച്ചയങ്ങൾ ഒരുക്കുക. വീടുകൾ നിർമിക്കാനുള്ള ഭൂമിയും പ്ലാനും മന്ത്രാലയം നൽകും.
ഭാവിയിലെ പ്രകൃതിദുരന്തങ്ങളിൽനിന്ന് സംരക്ഷണമൊരുക്കാൻ വാദികളിൽനിന്ന് അകലം പാലിച്ചായിരിക്കും വീടുകൾ ഒരുക്കുക. രൂപരേഖയിലും മാറ്റം വരുത്തും. 328 ഭവനസമുച്ചയങ്ങൾ നിർമിച്ചുനൽകാൻ ഭവന നഗര ആസൂത്രണമന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിെൻറ ആദ്യഘട്ട ഭാഗമായാണ് ദാർ അൽ അട്ട അസോസിയേഷനുമായി മന്ത്രാലയം കരാറിലെത്തിയിരിക്കുന്നത്.
ശഹീൻ ചുഴലിക്കാറ്റിെൻറ ആഘാതം ബാത്തിന മേഖലയിലെ വിവിധ വിലായത്തുകളിലായി 26,166 ആളുകളെയാണ് ബാധിച്ചതെന്ന് ദേശീയ എമർജൻസി മാനേജ്മെൻറ് കമ്മിറ്റി കഴിഞ്ഞദിവസം അറിയിച്ചു. ഒക്ടോബർ 24വരെ കണക്കെടുപ്പിലാണ് ഇത്രയും കേസുകൾ റിേപ്പാർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചത് സുവൈഖ് വിലായത്തിലാണ്. 14,311 പേരാണ് ഇവിടെ കാറ്റിെൻറ ഇരകളായത്.
മുസന്നയിൽ 4446, ഖാബൂറയിൽ 6101, സഹമിൽ 1308 എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ കണക്കുകൾ. ശേഷിക്കുന്ന കേസുകളുടെ കണക്കെടുപ്പ് ഫീൽഡ് ടീമിെൻറ നേതൃത്വത്തിൽ ഖേലയിൽ നടക്കുകയാണ്. നേരത്തെ ഒക്ടോബർ 19വരെയുള്ള കണക്ക് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.