മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളിൽ കൈത്താങ്ങുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. കെടുതികള്‍ രൂക്ഷമായി ബാധിച്ച ഖാബൂറ, സുവൈഖ്, ബിദായ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്സിനും 50,000 ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. റീജനല്‍ ഹെഡ് കെ. നജീബ്, മുഹ്സിന് എന്നിവര്‍ അല്‍ ഖബൗറയിലെ മജ്ലിസ് ശൂറാ പ്രതിനിധിയായ സുല്‍ത്താന്‍ ബിന്‍ ഹുമൈദ് ബിന്‍ മുഹമ്മദ് അല്‍ ഹുസ്നിയുമായി കൂടിക്കാഴ്ചയും നടത്തി. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങൾ ചര്‍ച്ചചെയ്തു. ദുരിതബാധിതരുടെ പ്രയാസത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി കെ. നജീബ് പറഞ്ഞു. നാലംഗ കുടുംബത്തിന് ഒരാഴ്ച വരെ ഉപയോഗിക്കാനാകുന്ന ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കമ്പനിയുടെ സി.എസ്.ആര് വിഭാഗമാണ് നേതൃത്വം നല്‍കുന്നത്. ഇന്ത്യ, ജി.സി.സി, മലേഷ്യ, സിംഗപ്പൂര്‍, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലെ മലബാര്‍ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകള്‍ വഴി സമാനമനസ്കരായ സംഘടനകളുമായി ചേര്‍ന്ന് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. 1993ല്‍ ഇന്ത്യയിലെ കേരളത്തില്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ഇന്ന് 10 രാജ്യങ്ങളിലായി 260ലധികം റീട്ടെയില്‍ ഔട്ട്ലറ്റുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.