മസ്കത്ത്്: ഒമാനിലെ പ്രധാന കാർഷിക മേഖലയായ സുവൈഖ്, ഖദറ, ഖാബൂറ, തർമത്ത്, മുസന്ന എന്നിവിടങ്ങളിൽ ഷഹീൻ വൻ നാശം വിതച്ചു. രാജ്യത്തിെൻറ 50 ശതമാനത്തിലധികം കൃഷിയിടങ്ങളും ഇൗ മേഖലയിലാണ്. ആറ് മണിക്കൂറോളം വീശിയ കാറ്റിൽ 80 ശതമാനം കൃഷിയും തകർന്നു. തക്കാളി, കക്കരി, പച്ചമുളക്, കുമ്പളം അടക്കം എല്ലാ കൃഷികളും നടക്കുന്ന സ്ഥലങ്ങളാണിവിടം. ഇത് കർഷകർക്ക് ലക്ഷക്കണക്കിന് റിയാലിെൻറ നഷ്ടമാണുണ്ടാക്കിയത്. കൃഷിയിടങ്ങൾ പലതും വെള്ളം കയറിക്കിടക്കുകയാണ്. ഇവ വീണ്ടും കാർഷിക യോഗ്യമാക്കണമെങ്കിൽ ഏറെ ബുദ്ധിമുേട്ടണ്ടി വരുമെന്ന് കർഷകർ പറയുന്നു. ചുഴലിക്കാറ്റ് കാർഷിക മേഖല തകർത്തതായി ബാത്തിന മേഖലയിൽ നിരവധി ഫാമുകളുള്ള അബ്ദുൽ വാഹിദ് പ്രതികരിച്ചു. ലക്ഷക്കണക്കിന് റിയാലിെൻറ നഷ്ടം തനിക്ക് മാത്രമുണ്ട്. ഇത്തരം നൂറു കണക്കിന് കർഷകർ ഇൗ മേഖലയിലുണ്ട്. പച്ചക്കറികൾ ഒന്നാം വിളവെടുപ്പിന് തയാറെടുക്കുമ്പാഴാണ് ഷഹീൻ എത്തിയത്. ഇൗ സീസണിലെ കക്കിരിയുടെ ആദ്യ വിളവെടുപ്പ് ഒക്ടോബർ പത്തിന് ആരംഭിക്കാനിരിക്കെ കാറ്റ് എല്ലാം നിലംപരിശാക്കിയതായും അദ്ദേഹം പറഞ്ഞു. ഇൗ മാസം അവസാനത്തോടെ കുമ്പളം, കാപ്സിക്കം, കാബേജ് എന്നിവയും വിളവെടുപ്പിന്ന് ഒരുങ്ങുകയായിരുന്നു. ഇൗ കൃഷികൾ പൂർണമായി നശിച്ചു.
പ്രധാന വിളവെടുപ്പ് നവംബറോടെയാണ്. ഡിസംബർ- ജനുവരി മാസങ്ങളിൽ ഒമാൻ പച്ചക്കറി ഉൽപന്നങ്ങൾ വിപണിയിൽ സുലഭമായതിനാൽ ഇറക്കുമതിയും കുറയും. എന്നാൽ നവംബർ മുതൽ വിളവെടുപ്പ് നടത്തേണ്ട കാർഷിക വിഭവങ്ങളുടെ വിത്തുകളും തൈകളും കാറ്റിൽ പറന്നുപോയത് നവംബറിലെ കാർഷിക ഉൽപാദനത്തെ പ്രതകൂലമായി ബാധിക്കും. നവംബറിൽ വിളവെടുപ്പ് നടത്തേണ്ട തക്കാളി, പച്ചമുളക്, പടവലം, പാവക്ക, പയർ, ബീൻസ് തുടങ്ങിയ തൈകൾ ഷഹീൻ കൊണ്ടുേപായി. കാർഷിക ഉപകരണങ്ങളും കാറ്റെടുത്തതും കർഷകർക്ക് വൻ പ്രതിസന്ധി ഉണ്ടാക്കുന്നു. കൃഷിക്കുപയോഗിക്കുന്ന പൈപ്പുകളും കാർഷിക ഷെഡുകളും മറ്റു ഉപകരണങ്ങളും നശിച്ചു. വേനൽക്കാലത്ത് കൃഷി നടത്താനും വിത്തുകൾ നടാനും തൈകൾ വളർത്തിയെടുക്കാനും ഉപേയാഗിക്കുന്ന നെറ്റ്ഹൗസുകളും ഗ്രീൻ ഹൗസുകളും കാറ്റ് തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.