മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിെൻറ ആഘാതം നേരിട്ട 11,000 കുടുംബങ്ങൾക്കായി 11 ദശലക്ഷം റിയാൽ വിതരണം ചെയ്തതായി സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജർ പറഞ്ഞു. ഒമാനിലെ റേഡിയോയിലെ ഇക്കണോമിക് ഫോറം എന്ന പരിപാടിയുടെ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അടിയന്തര ദുരിതാശ്വാസ സഹായത്തിൽനിന്നാണ് പണം ലഭിച്ചത്. വാടകയും മറ്റു പ്രശ്നങ്ങളും പരിഹരിക്കുന്നതോടൊപ്പം ചില വിലായത്തുകളിൽ ഇപ്പോഴും ദുരിതാശ്വാസസഹായം വിതരണം ചെയ്യുന്നുണ്ട്. വികസനത്തിലും ശാക്തീകരണത്തിലും സജീവ പങ്കാളിയായി മന്ത്രാലയം സമൂഹത്തിനുള്ള സേവനങ്ങൾ വികസിപ്പിച്ചതായും അവർ പറഞ്ഞു. രാജ്യത്ത് ശഹീൻ ചുഴലിക്കാറ്റിെൻറ ആഘാതം കൂടുതൽ ബാധിച്ചിരിക്കുന്നത് ബാത്തിന മേഖലയിലാണ്.
വിവിധ വിലായത്തുകളിലായി 26,166 ആളുകളെയാണ് ബാധിച്ചിരിക്കുന്നതെന്ന് ദേശീയ എമർജൻസി മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്നത് സുവൈഖ് വിലായത്തിലാണ്. 14,311 പേരാണ് ഇവിടെ കാറ്റിെൻറ ഇരകളായത്. മുസന്നയിൽ 4446, ഖാബൂറയിൽ 6101, സഹമിൽ 1308 എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ കണക്കുകൾ.
വെള്ളം കയറി നിരവധി വീടുകളാണ്വാസയോഗ്യമല്ലാതായിരിക്കുന്നത്. മലയാളികളടക്കമുള്ള നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും തകർന്നിരുന്നു. 100 കണക്കിന് കന്നുകാലികൾ മേഖലയിൽ ചത്തതായും റിപ്പോർട്ടുണ്ടായിരുന്നു. ഏക്കർകണക്കിന് കൃഷിയും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.