മസ്കത്ത്: ഐ.സി.എസ് മസ്കത്ത് സംഘടിപ്പിക്കുന്ന പാണക്കാട് ശിഹാബ് തങ്ങൾ, പാണക്കാട് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ, ശംസുൽ ഉലമ കീഴന ഓർ, താജുൽ ഉലമാ സ്വദഖത്തുല്ല മൗലവി എന്നിവരുടെ ആണ്ടനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനായി പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, തച്ചിലത്ത് മസ്ഊദ് മൗലവി തുഹ്ഫി എന്നീ നേതാക്കൾ ഇന്ന് മസ്കത്തിലെത്തും.
‘തിദ്കാറുൽ അബ്റാർ’ എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച രാത്രി എട്ടിന് അൽ ഹെയിലുള്ള സീബ് വേവ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ഉവൈസ് വഹബി കൂത്തുപറമ്പ് കൺവീനർ ജാബിർ എളയടം എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. മസ്കത്തിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.