മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല കമ്മിറ്റി നിലവിൽവന്നു. റൂവി അൽ ഫവാൻ ഹാളിൽ ചേർന്ന രൂപവത്കരണ യോഗത്തിലാണ് ക്യാപിറ്റൽ ഏരിയയിലെ എട്ടോളം യൂനിറ്റുകൾ ചേർന്ന് കമ്മിറ്റിക്കു രൂപം നൽകിയത്.
യോഗം സീസ് മുസ്ലിയാർ സീബ് ഉദ്ഘാടനം ചെയ്തു. കെ.എൻ.എസ് മൗലവി അധ്യക്ഷതവഹിച്ചു. ഹാഷിം ഫൈസി റിട്ടേർണിങ് ഓഫിസറും ശുഐബ് പാപ്പിനിശ്ശേരി നിരീക്ഷകനുമായി.
സമിതിയിൽ എട്ടോളം ഏരിയകളിൽ നിന്നെത്തിയ കൗൺസിലർമാരുടെ സാന്നിധ്യത്തിൽ പ്രസിഡന്റായി അബ്ദുല്ല യമാനിയെയും (മത്ര), സെക്രട്ടറിയായി എ.പി. സിദ്ധിഖ് കുഴിങ്ങരയെയും ട്രഷററായി സകരിയ തളിപ്പറമ്പിനെയും തിരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: മോയിൻ ഫൈസി ( വർക്കിങ് പ്രസി), അജ്മൽ വയനാട് (വർക്കിങ് സെക്ര) , ഹാഷിം ഫൈസി, അസ്ലം തലശ്ശേരി, നാസർ സീബ്, മുഹമ്മദ് ബയാനി അമരാത്ത് (വൈ.പ്രസി), നൗഷിൻ റൂവി, കെ.കെ. ഇസ്മായിൽ, ജസീൽ മത്ര, ഫവാസ് ഗാല (ജോ.സെക്ര)
അലി ദാരിമിയുടെ പ്രാർഥന നടത്തി. ശുഐബ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.