മസ്കത്ത്: കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് നടത്തിയ റിഫ്രഷ്മെന്റ് ലീഡേഴ്സ് ക്യാമ്പ് ശ്രദ്ധേയമായി. ഫൈലാക് റസ്റ്റാറന്റിൽ വെച്ച് ഒമാനിലെ വിവിധ ഏരിയകളിൽ നിന്നും രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് സംഘടിപ്പിച്ച ക്യാമ്പിൽ പ്രമുഖ വാഗ്മിയും ഇന്റർനാഷനൽ ട്രെയിനറുമായ അബ്ദു റഷീദ് ബാഖവി എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി. സലാല, സൊഹാർ, ബർക്ക, സൂർ, മൊബേല, മത്ര , അമറാത്, റൂവി ഗാല, വാദികബീർ, റിസൈൽ, അസൈബ തുടങ്ങിയ ഏരിയകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. മസ്കത്ത് കണ്ണൂർ ജില്ല പ്രസിഡന്റ് പി.പി. മുജീബ് റഹ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്.ഐ.സി വർക്കിങ് സെക്രട്ടറി ഷുക്കൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ഷെയ്ഖ് അബ്ദുറഹ്മാൻ ഉസ്താദ്, അബ്ബാസ് ഫൈസി, മുഹമ്മദ് ബയാനി, അബ്ദു സലിം മത്ര, ഷുഐബ് പാപ്പിനിശ്ശേരി, സ്വാലിഹ് സലാല ആശംസകൾ അർപ്പിച്ചു. സൗഹൃദ സംഗമം, പരസ്പരം പരിചയപ്പെടൽ ചടങ്ങുകളിൽ ഹാഷിം ഫൈസി, മുഹമ്മദ് അസഅദി, സകരിയ തളിപറമ്പ് തുടങ്ങിയവർ നിർവഹിച്ചു. ജില്ല വർക്കിങ് സെക്രട്ടറി നൗഫൽ ചിറ്റാരിപ്പറമ്പ് സ്വാഗതവും ജാബിർ കതിരൂർ നന്ദിയും പറഞ്ഞു. ഒമാനിലെ വിവിധ ഏരിയകളിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ അമ്പതോളം വരുന്ന പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. സിദ്ദീഖ് കൂടാളി, ഹനീഫ ഇരിക്കൂർ, ബശീർ തളിപ്പറമ്പ്, കെ.കെ. റജീൽ , സുബൈർ അസൈബ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.