മസ്കത്ത്: എസ്.കെ.എസ്.എസ്.എഫിന്റെ 35 ാം വാർഷിക വിളംബരവുമായി ഒമാനിലെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടിനു അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അൽഖുവൈർ അബുഖാസിം മസ്ജിദ് ഹാളിൽ നടന്ന പൊതുപരിപാടി എസ്.ഐ.സി ഒമാൻ പ്രസിഡന്റ് അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഉമർ വാഫി നിലമ്പൂർ അധ്യക്ഷതവഹിച്ചു.
തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ അവശരും ആലംബഹീനരുമായ മനുഷ്യരുടെ കണ്ണീരൊപ്പാൻ സമയം കണ്ടെത്തണമെന്ന് റഷീദ് ഫൈസി പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു. മസ്കത്ത് സുന്നി സെന്റർ ട്രഷറർ അബ്ബാസ് ഫൈസി കാവനൂർ, അൽഖുവൈർ സുന്നി സെന്റർ നേതാക്കളായ ശംസുദ്ദീൻ സാഹിബ് ഉപ്പള, അബ്ദുൽ വാഹിദ് മാള, ഹനീഫ പുത്തൂർ, ബൗഷർ സുന്നി സെന്റർ പ്രതിനിധികളായി അബ്ദുൽ ജലീൽ ഹാജി, അബ്ദുൽ ഹാദി വാഫി, എസ്.കെ.എസ്.എസ്.എഫ് ഒമാൻ ഓർഗനൈസിങ് സെക്രട്ടറി കെ.എൻ.എസ് മൗലവി, മജീദ് മൗലവി, ഷരീഫ് സാഹിബ് മൊബൈല, ആരിഫ് കൊട്ടാൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രെട്ടറി ഷഹീർ ബക്കളം സ്വാഗതവും ട്രെഷറർ കബീർ കാലൊടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.