മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ്-എസ്.വൈ.എസ് മസ്കത്ത് തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റായി അബ്ദുൽ വാഹിദ് മാളയെയും ജനറൽ സെക്രട്ടറിയായി എം.പി. സിദ്ദീഖ് കുഴിങ്ങരയെയും തെരഞ്ഞെടുത്തു. മുഹമ്മദ് ആരിഫ് കോട്ടോൽ ആണ് ട്രഷറർ.
മറ്റ് ഭാരവാഹികൾ: ആഷിക് പാലയൂർ, നിസാം ബർക, മുഹമ്മദ് നജീബ് മുസ്ലിയാർ, അബ്ദുൽ അസീസ്, അഷ്റഫ് മാബ്ര (വൈ.പ്രസി.), ശാക്കിർ പുത്തൻചിറ, വി.പി. ജംഷീർ, ഷമീർ വെങ്കിടങ്ങ്, നസീർ ഒരുമനയൂർ, ശിഹാബ് പാവറട്ടി (ജോ.സെക്ര.), റഷീദ് ബാഖവി ബർക, കെ.യു. ജമാൽ എരുമപ്പെട്ടി, മുഹമ്മദ് സിദ്ദീഖ് റഷീദി മുസ്ലിയാർ (ഉപദേശക സമിതി അംഗങ്ങൾ).
റൂവി ഫൈലാക് ഹോട്ടലിൽ ചേർന്ന ജനറൽ ബോഡി യോഗം മസ്കത്ത് സുന്നി സെന്റർ സെക്രട്ടറി ഷാജുദ്ദീൻ ബഷീർ ഉദ്ഘാടനം ചെയ്തു. എ.പി. സിദ്ദീഖ് കുഴിങ്ങര അധ്യക്ഷത വഹിച്ചു. റഷീദ് ബാഖവി പ്രാർഥന നടത്തി. എസ്.കെ.എസ്.എസ്.എഫ് മസ്കത്ത് സെൻട്രൽ കമ്മിറ്റി പ്രതിനിധി ശുഇബ് പാപിനിശേരി മുഖ്യ പ്രഭാഷണം നടത്തി. വരണാധികാരി അബ്ബാസ് ഫൈസി കാവനൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് സിദ്ദീഖ് റഷീദി മുസ്ലിയാർ പ്രഭാഷണം നടത്തി. അബ്ദുൽ വാഹിദ് മാള സ്വാഗതവും മുഹമ്മദ് ആരിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.