മസ്കത്ത്: ചെറിയ പെരുന്നാളിന് മുന്നോടിയായി സുരക്ഷ ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. എല്ലാ വിലായത്തിലും നിയന്ത്രണം കർശനമായി നടപ്പാക്കാൻ സേനയെ വിന്യസിക്കും. ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി സുപ്രീം കമ്മിറ്റി തീരുമാനങ്ങൾ പാലിക്കുന്നത് തുടരുകയും ഈദ് ദിനത്തിൽ ഒത്തുചേരലുകൾ, കുടുംബ സന്ദർശനങ്ങൾ തുടങ്ങിയവ ഒഴിവാക്കണമെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഓരോരുത്തരും അവരവരുടെയും കുടുംബത്തിെൻറയും സമൂഹത്തിെൻറയും സുരക്ഷിതത്വത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ആഘോഷ സന്ദർഭത്തിൽ വീടുകളിലും ജാഗ്രത വേണമെന്നും കുട്ടികളിൽ രക്ഷിതാക്കളിൽ ശ്രദ്ധയുണ്ടാകണമെന്നും അഭ്യർഥിച്ചു.ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. പിഴയും ജയിൽ തടവും നാടുകടത്തലും അടക്കമുള്ള ശിക്ഷകൾ കഴിഞ്ഞ ദിവസങ്ങളിൽ നിയമലംഘകർക്കെതിരെ ചുമത്തി. സഞ്ചാരനിരോധനം ലംഘിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക എന്നീ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തുന്നത്.
മസ്കത്ത്: ലോക്ഡൗൺ കാലത്ത് വ്യാപാര കേന്ദ്രങ്ങളിലും ഹൈപ്പർ മാർക്കറ്റുകളിലും കുട്ടികളുടെ ഉൽപന്നങ്ങൾ വിൽകുന്ന കടകൾക്ക് തുറക്കാമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളും ഹൈജീൻ ഉൽപന്നങ്ങളും അടക്കമുള്ളവ വിൽക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇളവുണ്ടാവുക. പെട്രോൾ സ്റ്റേഷനിലെ ഓയിൽ ചെയിഞ്ച്, മെയിൻറനൻസ് ഷോപ്പുകൾക്കും പ്രവർത്തനാനുമതിയുണ്ട്. ഇത് സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ചാണ് മുനിസിപ്പാലിറ്റി പ്രസ്താവന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.