മസ്കത്ത്: മസ്കത്തിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പുകവലിച്ച ബംഗളൂരു സ്വദേശിയെ അറസ്റ്റ് ചെയ്തതായി ഇന്ത്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗളൂരു സ്വദേശി കബീർ റിസ്വി (27) ആണ് വിമാനത്തിന്റെ ടോയ്ലറ്റിൽ പുകവലിച്ചത്. വിമാനത്തിലെ ജീവനക്കാർ ഇദ്ദേഹത്തെ പിടി കൂടുകയും സഹർ പൊലീസിന് കൈമാറുകയുമായിരുന്നു. സഹർ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിൽനിന്ന് ലൈറ്റർ, സിഗരറ്റ് പാക്കറ്റ് എന്നിവ പിടികൂടി. ഐ.പി.സി 336 വകുപ്പ് ചാർത്തിയാണ് അറസ്റ്റ് ചെയ്തത്.
മറ്റുള്ളരുടെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കുറ്റം. ഈ വർഷം ഇതുവരെ പുകവലി വിഷയത്തിൽ 13 കേസുകളാണ് എടുത്തത്. ഈ വർഷം ജൂലൈയിൽ ജിദ്ദ-മുംബൈ വിമാനത്തിൽ പുകവലിച്ചതിന് ഒരാളെ പിടികൂടിയിരുന്നു. വിമാനത്തിൽ പുകവലിക്കുന്നത് അടുത്തുള്ളവർക്കും സഹയാത്രക്കാർക്കും അപകടമുണ്ടാക്കുമെന്നതിനാലും വിമാനത്തിന് തീപിടിക്കാൻ സാധ്യതയുണ്ട് എന്നതിനാലുമാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങളും നിയമങ്ങളും നിലനിൽക്കെയാണ് പലരും വിമാനത്തിൽ പുകവലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.