മസ്കത്ത്: എസ്.എൻ.ഡി.പി യൂനിയൻ ഒമാന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ ബൗഷറിലെ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിലെ ഒമാൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ മുഖ്യാതിഥികളാകും. സിനിമ-സീരിയൽ താരങ്ങളായ നോബി, സൗമ്യ പിള്ള, സതീഷ്, സുമി എന്നിവർ അവതരിപ്പിക്കുന്ന കലാവിരുന്നും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടാകും.
പതിറ്റാണ്ടുകളായി ഒമാനിൽ പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി യൂനിയൻ ഘടകത്തിന് 26 യൂനിറ്റുകളിലായി മൂവായിരത്തിലേറെ അംഗങ്ങളുണ്ട്.
പ്രധാനമായും ജീവകാരുണ്യ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന യൂനിയന്റെ പുതിയ ഭാരവാഹികളെ ഏതാനും നാളുകൾക്കു മുമ്പാണ് തിരഞ്ഞെടുത്തത്. ചെയർമാനായി എൽ. രാജേന്ദ്രനും കൺവീനറായി ജി. രാജേഷിനെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ടി.എസ്. വസന്തകുമാർ, ബി. ഹർഷകുമാർ, ഡി. മുരളീധരൻ, എം. രവീന്ദ്രൻ, ബി.എസ്. ബാബു എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. പുതിയ കമ്മിറ്റി നിലവിൽ വന്നതോടെ സാമൂഹിക-ജീവകാരുണ്യ മേഖലയിൽ കൂടുതൽ സജീവമായാണ് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പരിപാടിയുടെ ഔദ്യോഗിക പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.