മസ്കത്ത്: ബുറൈമി ഗവർണറേറ്റിലെ കമ്പനിയിൽനിന്ന് പണം മോഷ്ടിച്ചതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും വിദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ളയാളെ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. അൽ സുനൈന വിലായത്തിലെ ഒരു വാണിജ്യ കമ്പനിയുടെ അക്കൗണ്ടിങ് ഓഫിസിൽനിന്നാണ് പണം മോഷ്ടിച്ചത്. ഗവർണറേറ്റിന്റെ വിവിധ സ്ഥലങ്ങളിൽ നിരവധി മോഷണക്കേസുകൾ നടത്തിയിട്ടുണ്ടെന്നും ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായതായും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.