മസ്കത്ത്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഒന്നാം ചരമ വാർഷികദിനത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ വാദി കബീർ മസ്കത്ത് ക്ലബ് ഗ്രൗണ്ടിലായിരുന്നു പരിപാടി നടന്നത്. മറഡോണയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് സൗഹൃദ ഫുട്ബാൾ മത്സരവും ഒരുക്കി. വാദി കബീറിലെ ഫുട്ബാൾ കോച്ച് അനൂപ് ഗോപാലെൻറ നേതൃത്വത്തിൽ നടന്ന മറഡോണ അനുസ്മരണപരിപാടിയിൽ ഒമാനിലെ നിരവധി ഫുട്ബാൾ ആരാധകരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.