മസ്കത്ത്: ചൊവ്വദൗത്യം യു.എ.ഇ വിജയകരമായി പൂർത്തീകരിച്ചതിെൻറ സന്തോഷം പങ്കുവെച്ച് ഒമാനും. യു.എ.ഇയുടെ നേട്ടത്തെ അഭിനന്ദിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിന് സന്ദേശം അയച്ചു. ബഹിരാകാശ പര്യവേക്ഷണരംഗത്തെ ഇൗ വലിയ ശാസ്ത്രീയ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ശൈഖ് ഖലീഫയെയും യു.എ.ഇ ജനതയെയും ആത്മാർഥമായ അനുമോദനം അറിയിക്കുന്നതിനൊപ്പം യു.എ.ഇ ജനതക്ക് പുരോഗതിയും ക്ഷേമവും ഉണ്ടാകേട്ടയെന്നും സുൽത്താൻ സന്ദേശത്തിൽ ആശംസിച്ചു. ആറു വർഷത്തെ കാത്തിരിപ്പിനും പരിശ്രമത്തിനുമൊടുവിലാണ് അറബ് ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബ് (അൽ അമൽ) ചൊവ്വാഴ്ച രാത്രിയോടെ ഭ്രമണപഥത്തിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.