മസ്കത്ത്: ബി.സി.സി ബില്ല ക്രിക്കറ്റ് ക്ലബ് നടത്തിയ മൂന്നാമത് സുധീര്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിൽ എസ്.ഐ.ജി ഇലവന് (സൈമന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ് ആൻഡ് ഡോനട്ട് വേള്‍ഡ്) വിജയിച്ചു. ഫൈനലില്‍ എം.സി.ബി ബര്‍ക ഉയര്‍ത്തിയ 103 റണ്‍സ് അവസാന പന്തില്‍ മറികടന്നാണ് ജേതാക്കളായത്.
ഫൈനലിലെ മികച്ച താരമായി എസ്.ഐ.ജി ഇലവെൻറ ജിജുവിനെയും ബാറ്റ്സ്മാന് ആയി എം.സി.ബിയുടെ നിസാറിനെയും ടൂര്‍ണമെന്റിലെ താരവും മികച്ച ബൗളറും ആയി എസ്.ഐ.ജി ഇലവെൻറ ഷറഫിനെയും തെരഞ്ഞെടുത്തു. ബര്‍ക മെന്‍സ് ക്ലബ് ആണ് റണ്ണേഴ്സ്അപ്പ്. വിജയികള്‍ക്ക് അജിത് ട്രോഫികള്‍ സമ്മാനിച്ചു. ചടങ്ങില്‍ കുഞ്ഞുമോന് മുഖ്യാതിഥിയായി. സുനീര്‍ അറക്കല്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.