മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷവും സംതൃപ്തിയും ഐക്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് സർവശക്തനോട് പ്രാർഥിക്കുകയാണെന്ന് സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
വിവിധ ലോക നേതാക്കൾക്കും സുൽത്താൻ പെരുന്നാൾ ആംശസകൾ കൈമാറി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനി, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ എന്നിവർക്കാണ് ഫോണിലൂടെ ആശംസകൾ കൈമാറിയത്. എല്ലാവർക്കും നല്ല ആരോഗ്യവും ദീർഘായുസ്സും നേർന്ന സുൽത്താൻ അവരുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും ആംശസിച്ചു.
സുൽത്താന്റെ ആംശസകൾക്ക് നന്ദി അറിയിച്ച നേതാക്കൾ സുൽത്താന്റെ ഭരണത്തിനു കീഴിൽ ഒമാനിലെ ജനങ്ങൾക്ക് പുരോഗതിയും സമൃദ്ധിയും കൈവരിക്കാൻ സർവശക്തനോട് പ്രാർഥിക്കുകയാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.