മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്നാം സ്ഥാനാരോഹണ വാർഷികാഘോഷം വടക്കൻ ബാത്തിനയിലെ സുഹാർ വിലായത്തിൽ പൊലിമയോടെ നടന്നു. കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടിയിൽ ഒമാന്റെ പാതകയും സുൽത്താന്റെ ചിത്രവുമായി റാലികളും നടത്തി.
സ്റ്റേറ്റ് കൗൺസിൽ, മജ്ലിസ് ശുറ അംഗങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, ശൈഖുമാർ, ഗവർണറേറ്റിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശഭക്തി, നാടോടി ഗാനങ്ങൾ, ഒട്ടക പ്രദർശനം, കുതിര മാർച്ചുകൾ എന്നിവ ഉണ്ടായിരുന്നു. സുൽത്താനോടുള്ള സ്നേഹം പ്രകടിപ്പിച്ചുള്ളതായിരുന്നു പരിപാടികൾ. മാരിടൈം ആർട് ടീമുകളും നിരവധി കപ്പൽ ഉടമകളും മറൈൻ ഷോകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.