മസ്കത്ത്: രാജ്യത്തിന്‍റെ 52ാം ദേശീയദിനം വർണാഭ ചടങ്ങളുകളോടെ സുർ ഇന്ത്യൻ സ്‌കൂൾ ആഘോഷിച്ചു. സൂറിലെ വിദ്യഭ്യാസ മന്ത്രാലയത്തിലെ ഭൂ വിഭാഗം മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ ജമി ശ്രീനിവാസ് റാവു, അംഗം പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു. ആധുനിക ഒമാന്റെ ചരിത്രത്തിന്റെ ഹ്രസ്വ വിവരണത്തോടെയായിരുന്നു പരിപാടികൾ ആരംഭിച്ചത്.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കീഴിലുള്ള പുതിയ നവോത്ഥാനത്തെക്കുറിച്ചും അതിന്റെ മഹത്തായ ഭരണത്തെ പറ്റിയുമുള്ള വിവരണങ്ങൾ പുത്തനറിവു പകരുന്നതായി. അറബിക് വാർത്തകൾ, ദേശീയ ദിന സ്‌പെഷ്യൽ ക്വിസ്, അറബിക് ഗ്രൂപ്പ് ഗാനങ്ങൾ, ഇന്ത്യൻ നാടോടി സംഘനൃത്തം എന്നിവ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്നു. സുർ സാഹിൽ സ്‌കൂളിലെയും അൽ ഐജ സ്‌കൂളിലെയും വിദ്യാർഥികളുടെ നൃത്താവിഷ്‌കാരങ്ങൾ പ്രേക്ഷകരുടെ മനം കവരുന്നതായി.കലാ മേഖകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റകൾ മുഖ്യാതിഥി വിതരണം ചെയ്തു. ഏഴാം ക്ലാസ് വിദ്യാർഥിനി ഖുഷി ഭാട്ടിയ നന്ദി പറഞ്ഞു. ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾക്ക് തിരശ്ശീല വീണത്. മധുരപലഹാരങ്ങളും വിതരണം ചെയ്തു.
മസ്കത്ത്: മുളദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ ഒമാന്റെ 52ാമത് ദേശീയ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. മുസന്ന യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി അപ്ലൈയ്ഡ് സയന്‍സസ് ഡീന്‍ ഡോ. അഹമ്മദ് അലി അഹമ്മദ് അല്‍ ഷഹ്രി ചടങ്ങില്‍ മുഖ്യാതിഥിയായി.
അക്കാദമിക് അഫയേഴ്സ് അസിസ്റ്റന്റ് ഡീന്‍ ഡോ. നിഹാദ് അബ്ദുല്ല മുഹമ്മദ് അല്‍ സദ്ജലി, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് അസിസ്റ്റന്റ് ഡീന്‍ ഡോ. മാലിക് ഹമദ് സെയ്ഫ് അല്‍ സാഖ്വാനി തുടങ്ങിയവര്‍ ല്‍ സംബന്ധിച്ചു.ഒമാനി ജീവനക്കാരി ഹിബ ജഅ്ഫര്‍ സുലൈമാന്‍ അല്‍ അജ്മിയുടെ അറബി പ്രസംഗത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. സ്കൂളിലെ വിദ്യാര്‍ഥികള്‍ അറബിക് ഗാനം, അറബിക് ഡാന്‍സ് എന്നിവ അവതരിപ്പിച്ചു. അല്‍ മദ്റസ അല്‍ ദാര്‍ അല്‍ ഖസ്സ ഒമാനി സ്കൂളിലെ കിന്റര്ഗാര്ട്ടന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രാര്‍ഥനാഗാനം, പരമ്പരാഗത വസ്ത്ര ധാരണ പ്രദര്‍ശനം, ഒമാനി നൃത്തം തുടങ്ങിയ അവതരണങ്ങള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദും നിലവിലെ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികും ഇന്ത്യന്‍ പ്രവാസികളോട് കാണിക്കുന്ന ദയയും ചടങ്ങില്‍ പരാമര്‍ശിച്ചു.
സുല്‍ത്താനേറ്റിന്റെ തനിമയും മഹത്വവും അതിന്റെ സംസ്കാരവും ധീരമായ ഭൂതകാലവും ഒമാനി ജനത പ്രവാസികളോട് കാണിക്കുന്ന ആതിഥ്യ മര്യാദയും നന്ദിയോടെ സ്മരിച്ചു. ഒമാന്‍ ദേശീയ ദിനം പ്രമാണിച്ച് കേക്ക് മുറിച്ചു. സ്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ എ അനില്‍കുമാര്‍ മുഖ്യാതിഥിയെ ആദരിച്ചു. ഔപചാരിക ചടങ്ങുകള്‍ക്ക് ശേഷം സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒമാന്‍ പതാകകളേന്തി കാമ്പസില്‍ റാലി നടത്തി. ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ 52ാമത് ദേശീയ ദിനത്തെ ഓര്‍മിപ്പിച്ച് 52 എന്ന നമ്പര്‍ ക്രമത്തില്‍ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.