മത്ര: കാക്കക്കൂട്ടങ്ങളുമായി ചങ്ങാത്തവും സല്ലാപവും വിരുന്നൂട്ടലുമായാണ് സുരേഷിെൻറ ഒാരോ ദിവസവും ആരംഭിക്കുക. പതിവ് പ്രഭാതസവാരിക്കുശേഷം അടുത്ത പണി കാക്കകളെ വിരുന്നൂട്ടലാണ്. വീട്ടിൽനിന്ന് ഇറങ്ങുമ്പോള്‍ ഭക്ഷണവും തയാറാക്കിയാണ് കോര്‍ണീഷിലേക്ക് വരാറ്. ഇദ്ദേഹത്തിെൻറ വരവും കാത്ത് കാക്കകള്‍ കാത്തുനില്ക്കുന്നുണ്ടാവും.
ഈ കൗതുകക്കാഴ്ച മത്ര കോര്‍ണീഷിലെ പതിവ് പ്രഭാതനടത്തക്കാർക്ക് പുതുമയല്ല. ദിവസവും അതിരാവിലെ ദൗത്യമെന്നപോലെ കോര്‍ണീഷിലെത്തി കാക്കകള്‍ക്ക് തീറ്റ നല്കി അവര്‍ക്കൊപ്പം കഴിഞ്ഞാണ് ഗുജറാത്തിലെ ബറോഡ സ്വദേശിയായ ഇദ്ദേഹം മടങ്ങുക. മത്ര സൂഖില്‍ തുണിക്കടയില്‍ സെയില്‍സ്മാനാണ്. ഗോതമ്പ് മാവില്‍ പഞ്ചസാര മിശ്രിതം ചേര്‍ത്ത് ചെറിയ ഉരുളകളാക്കിയാണ് പ്രാതല്‍ ഒരുക്കുന്നത്. ഭംഗിയില്ലെന്ന് കരുതി കാക്കയെ അവഗണിക്കാന്‍ പറ്റില്ലെന്നും അവയും പക്ഷി വര്‍ഗത്തില്‍പെട്ട ജീവിയാണെന്നുമാണ് സുരേഷ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.