ഫലസ്​തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ്​ ഇഷ്​തയ്യയുമായി ഒമാൻ ഡെപ്യൂട്ടി പ്രധാനമ​ന്ത്രി സയ്യിദ്​ അസ്​അദ്​ കൂടിക്കാഴ്​ചയിൽ 

സയ്യിദ്​ അസ്​അദ്​ ഫലസ്​തീൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

മസ്​കത്ത്​: ഒമാനിൽ ത്രിദിന സന്ദർശനത്തിനെത്തിയ ഫലസ്​തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ്​ ഇഷ്​തയ്യയുമായി ഡെപ്യൂട്ടി പ്രധാനമ​ന്ത്രി സയ്യിദ്​ അസ്​അദ്​ കൂടിക്കാഴ്​ച നടത്തി. സുൽത്താൻ ഹൈതം ബിൻ ത്വാരിഖി​െൻറ നിർദേശമനുസരിച്ചാണ്​ അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ കൈകാര്യം ചെയ്യുന്ന സയ്യിദ്​ അസ്​അദ്​ ചർച്ച നടത്തിയത്​.

കൂടിക്കാഴ്​ചയിൽ ഒമാനും ഫലസ്​തീനും തമ്മിലെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്​തു. ഇരുരാജ്യത്തിൻെറയും സഹോദര ജനതയുടെയും പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഇരുപക്ഷവും തമ്മിലുള്ള നിലവിലെ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടന്നു. വിദേശകാര്യ മന്ത്രി സയ്യിദ്​ ബദ്​ർ ഹമദ്​ അൽ ബുസൈദി, ഫലസ്​തീൻ വിദേശകാര്യമന്ത്രി റിയാദ്​ നജീബ്​ അൽ മാലികി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പ​ങ്കെടുത്തു.

Tags:    
News Summary - Syed Ashad meets with Palestinian Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.