മസ്കത്ത്: കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ഒമാനിലെ പൊതു വരുമാനം ഈ വർഷം ജൂലൈ അവസാനത്തോടെ 0.5ശതമാനം വർധിച്ചു.
ധനമന്ത്രാലയത്തിെൻറ പ്രതിമാസ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണവിലയിലുണ്ടായ വർധനയാണ് വരുമാനനേട്ടത്തിന് കാരണമായത്.
2020ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് എണ്ണ വരുമാനത്തിൽ 3.4 ശതമാനത്തിെൻറ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഏകീകരണം തുടരുന്നതിനിടെ പൊതുചെലവ് കുറയുന്നുണ്ട്.
2021 ജൂലൈ അവസാനത്തോടെ, മൊത്തം ചെലവ് 6,420.1 ദശലക്ഷമാണ്. 2020ലെ അതേ കാലയളവിനെ അപേക്ഷിച്ച് 4.7ശതമാനം കുറവാണിതെന്ന് കണക്കുകൾ കാണിക്കുന്നു.
കഴിഞ്ഞ മാസം ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി സാമ്പത്തിക മന്ത്രാലയം 'സാമ്പത്തിക ഉത്തേജക സംരംഭം' ആരംഭിച്ചിരുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അതിജീവനത്തെ പിന്തുണക്കുന്നതിനായാണ് ഈ പരിപാടി ആവിഷ്കരിച്ചത്.
ഇത് സാമ്പത്തിക മേഖലക്ക് ഭാവിയിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.