ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും സംഘത്തിനും റോയൽ എയർപോർട്ടിൽ നൽകിയ യാത്രയയപ്പ്

ബന്ധങ്ങൾ വിപുലപ്പെടുത്തി ജോർഡൻ രാജാവ് മടങ്ങി

മസ്കത്ത്: ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും സഹകരണങ്ങൾ വിപുലപ്പെടുത്തിയും രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്‌നു അൽ ഹുസൈൻ മടങ്ങി. വ്യവസായം, കുത്തകവിരുദ്ധത, ഖനനം, തൊഴിൽ, ചരിത്രപരമായ ഡോക്യുമെന്റേഷൻ, ഡോക്യുമെന്റ്, ആർക്കൈവ് മാനേജ്മെന്റ്, വിവര കൈമാറ്റം തുടങ്ങിയ ഏഴ് കരാറുകളിൽ ഒപ്പുവെച്ചാണ് രജാവ് മടങ്ങിയത്.

ഇൻഷുറൻസ് മേഖലയുടെ മേൽനോട്ടം, ഉപഭോക്തൃ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നവേഷൻ, ടൂറിസം തുടങ്ങിയവയിൽ സഹകരണത്തിനും ധാരണയായി. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് കരാറിൽ ഒപ്പുവെച്ചത് രാജാവിനും രാജ്ഞി റാനിയ അൽ അബ്ദുല്ലക്കും പ്രതിനിധി സംഘത്തിനും റോയൽ എയർപോർട്ടിൽ സുൽത്താന്റെ സ്വകാര്യ പ്രതിനിധിയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സംയുക്ത നിക്ഷേപം നടത്താനും തീരുമാനമായിട്ടുണ്ട്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും കഴിഞ്ഞ ദിവസം ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക വൈവിധ്യവത്കരണം, സ്വകാര്യ മേഖല പങ്കാളിത്തം, വാണിജ്യ വിനിമയം എന്നിവ വികസിപ്പിക്കുന്നതിന് അവർ പിന്തുണ അറിയിച്ചു.

ഫലസ്തീൻ ജനതയുടെ എല്ലാ നിയമാനുസൃതമായ അവകാശങ്ങളും നിറവേറ്റുന്ന വിധത്തിൽ പ്രശ്‌നത്തിൽ ന്യായവും അന്തിമവുമായ ഒത്തുതീർപ്പിലെത്തേണ്ടതിന്റെ ആവശ്യകതെയുംക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.

Tags:    
News Summary - The King of Jordan returned with extended relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.