മസ്കത്ത്: വിവിധ മേഖലകളിൽ പൗരന്മാർക്ക് തൊഴിൽ നൽകുന്ന നടപടികൾ വേഗത്തിലാക്കുന്നതിന് തൊഴിൽ മന്ത്രാലയം സർക്കാർ വകുപ്പുകളിലെ എച്ച്.ആർ മാനേജർമാരുടെ യോഗം വിളിച്ചുചേർത്തു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ നിർദേശം അനുസരിച്ചാണ് തൊഴിൽ നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ ശ്രമമാരംഭിച്ചിരിക്കുന്നത്.
പുതിയ അപേക്ഷകരുടെ നിയമനത്തിന് കൃത്യമായ പട്ടിക തയാറാക്കുക, പ്രവാസി തൊഴിലാളികൾക്ക് പകരം സ്വദേശികളെ നിയമിക്കുക, ആവശ്യാനുസരണം താൽക്കാലിക തൊഴിൽ കരാറുകൾ തയാറാക്കുക എന്നീ വിഷയങ്ങൾ മുന്നിൽ വെച്ചാണ് യോഗം നടന്നത്. നിശ്ചയിച്ച പട്ടികയനുസരിച്ച് നിയമന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാർ യൂനിറ്റുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് യോഗത്തിൽ പറഞ്ഞു.
നിയമനങ്ങൾ വേഗത്തിലാകുന്നത് വരും ദിവസങ്ങളിൽ തൊഴിൽ മന്ത്രാലയം ശ്രദ്ധിക്കുമെന്നും കൂടിക്കാഴ്ചയിൽ അറിയിച്ചു. ഈ വർഷം 32,000 പേർക്ക് തൊഴിൽ നൽകുന്നതിന് സുൽത്താൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. സ്വദേശി യുവാക്കൾക്ക് തൊഴിൽ നൽകുന്നത് മുൻഗണനയോടെ പരിഗണിക്കാൻ വിവിധ സർക്കാർ സംവിധാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും വിവിധ തൊഴിൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.