മസ്കത്ത്: ഒമാനിൽ വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞു. 2012 മുതൽ 2020 വരെ കാലയളവിൽ 84 ശതമാനത്തിെൻറ കുറവാണ് അപകടങ്ങളുടെ എണ്ണത്തിലുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിലും കാര്യമായ കുറവ് ദൃശ്യമാണ്. 2012ൽ 1139 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഇത് 67 ശതമാനം കുറഞ്ഞ് 371 ആയി. പരിക്കേറ്റവരുടെ എണ്ണത്തിലുണ്ടായതാകെട്ട 70 ശതമാനത്തിെൻറ കുറവാണ്. 2012ൽ 8,209 അപകടങ്ങളിൽ 4,514 പേർക്ക് പരിക്കേറ്റപ്പോൾ കഴിഞ്ഞ വർഷം 1341 അപകടങ്ങളിൽ 1365 പേർക്കാണ് പരിക്കേറ്റത്.
ഇക്കാലയളവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 58 ശതമാനവും അനുവദിച്ച ലൈസൻസുകളുടെ എണ്ണം 65 ശതമാനവും ഉയർന്നതായും റോയൽ ഒമാൻ പൊലീസിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. റോഡുകളുടെ നിലവാരം വർധിച്ചതിന് ഒപ്പം ഗതാഗത നിയമങ്ങൾ കർക്കശമാക്കിയതുമാണ് അപകടങ്ങളുടെ എണ്ണം കുറയാൻ കാരണമായത്. കഴിഞ്ഞവർഷം കോവിഡ് മഹാമാരി മൂലം അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് ദൃശ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.