മസ്കത്ത്​: അറബികടലിൽ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂന മർദ്ദം ചുഴലികാറ്റായി മാറുമെന്ന്​ ഒമാൻ കാലവസ്ഥ നിരീക്ഷണ​ കേന്ദ്രം. ഇന്ത്യ നിർ​ദ്ദേശിച്ച ‘തേജ്​’ എന്നപേരിലായിരിക്കും ചുഴലികാറ്റ്​ അറിയപ്പെടുക. ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ഒമാനിലെ ദോഫാർ ഗവർണറേറ്റിന്റെയും യമനിന്‍റെയും തീരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്​. ഉഷ്ണമേഖലാ ന്യൂനമർദത്തിന്റെ കേന്ദ്രം ഒമാൻ തീരത്ത് നിന്ന് 1,050 കിലോമീറ്റർ അകലെയാണ്​. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റഗറി ഒന്നിൽ​പ്പെടുന്ന ചുഴലികാറ്റായും വികസിക്കും.

തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച രാവിലെയുമായി ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്‌റ ഗവർണറേറ്റിനും ഇടയിലൂടെ ഇത്​ കടന്നുപോകാൻ സാധ്യതയു​ണ്ടെന്ന്​ മുന്നറിയിപ്പിൽ പറയുന്നു. ഇതിന്‍റെ നേരിട്ടുള്ള ആഘാതം ഞായറാഴ്ച ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ആരംഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വിവിധ ഇടങ്ങളിലായി 50മുതൽ 200 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന്​ സിവിൽ ഏവിയേഷന്‍റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 50മുതൽ 75 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗത. കടൽ പ്രക്ഷുബ്​ധമാകും. തിരമാലകൾ നാല്​ മുതൽ ഏഴ്​ മീറ്റർവരെ ഉയർന്നേകും.

തിങ്കളാഴ്ച 68മുതൽ 125 കി.മീറ്റർ വരെയായിരിക്കും കാറ്റിന്‍റെ വേഗം. 200മുതൽ 600 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. അറബികടലിന്‍റെ തീരങ്ങളിൽ തിരമാലകൾ നാല്​ മുതൽ ഏഴ്​ മീറ്റർവരെ ഉയർന്നേക്കുമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് 2018 ഒക്ടോബര്‍ 13ന്‌ അടിച്ച ലുബാന്‍ ചുഴലിക്കാറ്റ് സലാലയുടെ പടിഞ്ഞാറ്‌ ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു

Tags:    
News Summary - The Oman Meteorological Center has warned that the tropical depression will turn into a cyclone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.