മസ്കത്ത്: ദുകം തുറമുഖം സുൽത്താന്റെ പ്രത്യേക പ്രതിനിധിയും അന്താരാഷ്ട്ര ബന്ധ, സഹകരണ കാര്യ ഉപപ്രധാന മന്ത്രിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബെൽജിയം രാജാവ് ഫിലിപ് ലിയോപോള്‍ഡ് ലൂയിസു സംബന്ധിച്ചു. ദുകം തുറമുഖ പദ്ധതി ഒമാന്റെ സാമ്പത്തിക മേഖലക്ക് വൻ സംഭാവനയാവുമെന്നും ദുകമിൽ നിർമാണം പുരോഗമിക്കുന്ന നിരവധി വൻ പദ്ധതികൾക്ക് ഇത് വൻ സഹായകമാവുമെന്നും സ്പെഷൽ ഇക്കണോമിക് സോൺ, ഫ്രീസോൺ പൊതു അതോറിറ്റി വൈസ് പ്രസിഡൻറ് കൂടിയായ സയ്യിദ് അസദ് പറഞ്ഞു.
ഒമാൻ ഭരണാധികാരിയുടെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിക്കുന്ന വിഷൻ 2040ന്റെ ഭാഗം കൂടിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകൾ കൈകാര്യം ചെയ്യാൻ പറ്റുന്ന വൻ കണ്ടെയ്നർ ക്രെയിനുകളും ബ്രിഡ്ജ് ക്രെയിനുകളും തുറമുഖത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. 2010 മുതൽ ഇപ്പോൾ വൻ വിജയമായി മാറിയ ദുകം തുറമുഖത്തിന്റെ വളർച്ച ആന്റ്വർപ് അന്താരാഷ്ട്ര തുറമുഖം വിലയിരുത്തി വരുകയായിരുന്നുവെന്ന് ചടങ്ങിൽ പെങ്കടുത്ത ബെൽജിയൻ ആന്റ്വർപ് തുറമുഖ അതോറിറ്റി ചെയർപേഴ്സൻ പറഞ്ഞു. ചരക്ക് നീക്കം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ദുകം തുറമുഖത്ത് അടുത്തിടെ കൂടുതല്‍ ക്രെയിനുകള്‍ സ്ഥാപിച്ചിരുന്നു. സാധനങ്ങള്‍ ഇറക്കുന്നതിനും ലോഡ് ചെയ്യുന്നതിനും സൗകര്യപ്രദമായ വിവിധ ക്രെയിനുകളാണ് തുറമുഖത്ത് ഒരുക്കിയത്. തുറമുഖത്തെ ബഹുമുഖ സംവിധാനങ്ങളോടെയുള്ള ലോജിസ്റ്റിക്സ് സെന്ററായി വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.