അ​രി​വി​ല ഉ​യ​രു​ന്നു

മ​ത്ര​: അ​രി​വി​ല വാ​ണം​പോ​ലെ മേ​ല്‍പോ​ട്ട്. അ​രി​യാ​ഹാ​രം മു​ഖ്യ ഭ​ക്ഷ​ണ​ശീ​ല​മു​ള്ള​വ​രു​ടെ ജീ​വി​ത ചെ​ല​വ് വ​ര്‍ധി​ക്കു​ന്നു. ഈ​യി​ടെ​യാ​യി ഏ​താ​ണ്ടെ​ല്ലാ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക​ള്‍ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കൂ​ട്ട​ത്തി​ല്‍ എ​ടു​ത്ത് പ​റ​യേ​ണ്ട​ത് ചോ​റ്റ​രി, ബി​രി​യാ​ണി അ​രി, ദോ​ശ അ​രി പോ​ലു​ള്ള​വ​യു​ടെ വി​ല​യി​ല്‍ വ​ന്ന വ​ന്‍ മാ​റ്റ​ങ്ങ​ളാ​ണ്. ഇ​ത് മൂ​ലം മൂ​ന്ന് നേ​രം അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി​ക​ള്‍ക്കും അ​രി കൊ​ണ്ടു​ള്ള ചോ​റും പ​ല​ഹാ​ര​ങ്ങ​ളും ക​ഴി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍ക്കു​മാ​ണ് ഏ​റെ പോ​ക്ക​റ്റ് കാ​ലി​യാ​കാ​നി​ട​യാ​കു​ന്ന​ത്.

ചോ​റ് വെ​ക്കു​ന്ന പു​ഴു​ക്ക​ല​രി ചാ​ക്കി​ന് വി​ല വ​ര്‍ധി​ച്ച​ത് 1.800 പൈ​സ​യാ​ണ്. 20 കി​ലോ ചാ​ക്കി​ന് അ​ഞ്ചും, 5.500 എ​ന്ന ഇ​ട​ത്തു​നി​ന്ന്​ 6.800 എ​ന്ന​താ​ണ് പു​തി​യ വി​ല. മ​ല​യാ​ളി​ക​ള്‍ ചോ​റ് പാ​കം ചെ​യ്യാ​നാ​യി കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കാ​റു​ള്ള ഈ​ഗി​ള്‍, താ​യ് ബോ​യി​ല്‍ അ​രി​ക​ള്‍ക്കാ​ണ് ഈ ​വി​ല. കൂ​ടാ​തെ 20 കി​ലോ ചാ​ക്ക് എ​ന്ന​ത് 18 കി​ലോ എ​ന്നാ​യി​ട്ടു​മു​ണ്ട്.

പൊ​ന്നി, കു​ത്ത​രി തു​ട​ങ്ങി​യ​വ​ക്കും വി​ല കൂ​ടി​യി​ട്ടു​ണ്ട്. ദോ​ശ തു​ട​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ള്‍ ചു​ടാ​നാ​യു​പ​യോ​ഗി​ക്കു​ന്ന പ​ച്ച​രി വാ​ങ്ങാ​നി​റ​ങ്ങി​യാ​ലും കൈ​പൊ​ള്ളും. ഏ​ഴ്​ റി​യാ​ല്‍ ഉ​ണ്ടാ​യി​രു​ന്ന 35 കി​ലോ ചാ​ക്ക് പ​ച്ച​രി​ക്കി​പ്പോ​ള്‍ ‌മൊ​ത്ത വി​ല 13 റി​യാ​ലി​ല്‍ എ​ത്തി.

ബി​രി​യാ​ണി റൈ​സു​ക​ള്‍ക്കും വി​ല കു​തി​ച്ചു​യ​ര്‍ന്നി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ളു​ടെ ബി​രി​യാ​ണി രു​ചി​ക​ളെ തൃ​പ്തി​പ്പെ​ടു​ത്താ​റു​ള്ള കൈ​മ, ജീ​ര​ക​ശാ​ല തു​ട​ങ്ങ​യ ഇ​നം അ​രി​ക​ള്‍ക്ക് പി​ടു​ത്തം​വി​ട്ട നി​ല​യി​ലാ​ണ് വി​ല ഉ​യ​ര്‍ന്നി​ട്ടു​ള്ള​ത്. 20 കി​ലോ വ​രു​ന്ന ചാ​ക്കി​ന് 13 റി​യാ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജീ​ര​ക​ശാ​ല, കൈ​മ അ​രി​ക​ള്‍ക്കി​പ്പോ​ള്‍ ചാ​ക്കൊ​ന്നി​ന് അ​ഞ്ച്​ റി​യാ​ല്‍ വ​ര്‍ധി​ച്ച് 18 റി​യാ​ലി​ലാ​ണ് എ​ത്തി​നി​ല്‍ക്കു​ന്ന​ത്. 

Tags:    
News Summary - The price of rice is increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.