മസ്കത്ത്: സൗദി രാജകുമാരനും കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡൻറും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഉൗദ് തിങ്കളാഴ്ച ഒമാൻ സന്ദർശിക്കുമെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഒമാനും സഹോദരരാജ്യമായ സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനം ഉപകരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്നേഹബന്ധവും ബന്ധുത്വവും ശക്തിപ്പെടുത്താനും സന്ദർശനം സഹായിക്കും. സന്ദർശനത്തിനിടെ ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.
കഴിഞ്ഞ ജൂലൈയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ സൗദി സന്ദർശനത്തിെൻറ ഭാഗമായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഉൗദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയുടെ ഭാഗമാണ് സൗദി രാജകുമാരെൻറ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.