മസ്കത്ത്: സുൽത്താൻ സായുധസേന മ്യൂസിയം ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. മ്യൂസിയങ്ങൾ തുറക്കാൻ അനുമതി നൽകിയുള്ള സുപ്രീം കമ്മിറ്റി ഉത്തരവിെൻറ പശ്ചാത്തലത്തിലാണ് നടപടി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നര വരെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. ഒമാനിലെ ഏക മിലിട്ടറി മ്യൂസിയമായ ഇത് റൂവിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഒമാെൻറ സൈനിക ചരിത്രത്തിെൻറ സാക്ഷ്യമായി നിരവധി ആയുധങ്ങളും ഉപകരണങ്ങളും പ്രതിരോധ സംവിധാനങ്ങളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രീ ഇസ്ലാമിക് കാലം മുതൽ നവോത്ഥാന കാലഘട്ടം വരെയുള്ള സൈനിക ചരിത്രം ഇവിടം സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. 1988ൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദാണ് സായുധസേന മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.