മസ്കത്ത്: ലോഗർഹെഡ് കടലാമകളുടെ പ്രിയപ്പെട്ട താവളമാണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ ദ്വീപ്. ലോഗർഹെഡ് ആമകളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രജനന കേന്ദ്രമെന്നാണ് മസീറ ദ്വീപ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, പരിസ്ഥിതി സ്നേഹികളിൽ ആശങ്ക ജനിപ്പിക്കുന്ന പഠന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇവിടെ മുട്ടയിടാനെത്തുന്ന ലോഗർഹെഡ് കടലാമകളുടെ എണ്ണത്തിൽ 79 ശതമാനത്തിെൻറ കുറവുണ്ടായതായാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിലാണ് ഇത്രയും കുറവ് ദൃശ്യമായതെന്ന് വിവിധ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
എൻവയൺമെൻറ് സൊസൈറ്റി ഒാഫ് ഒമാൻ, എൻവയൺമെൻറ് അതോറിറ്റി ഇൻ ഒമാൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവിസ്, യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷനൽ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ, നാഷനൽ മറൈൻ ഫിഷറീസ് സർവിസ്, ഫൈവ് ഒാഷ്യൻ എൻവയൺമെൻറൽ സർവിസസ് എന്നിവ സംയുക്തമായാണ് പഠന റിപ്പോർട്ട് തയാറാക്കിയത്.
മറ്റു കടലാമ വിഭാഗങ്ങളുടെ കാര്യത്തിൽ ഇത്തരം പഠനങ്ങൾ നടത്തിയിട്ടില്ലെന്നും അവയും സമാന രീതിയിൽ കരയിൽനിന്നും കടലിൽനിന്നുമുള്ള ഭീഷണി നേരിടുന്നതായാണ് കരുതുന്നതെന്നും എൻവയൺമെൻറ് സൊസൈറ്റി ഒാഫ് ഒമാൻ സുആദ് അൽ ഹാർത്തി പറയുന്നു. കടലാമ സംരക്ഷണം മുൻനിർത്തിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.